image

8 July 2024 3:48 PM IST

Industries

ഇന്ത്യന്‍ ഇവി ബിസിനസില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ മെഴ്സിഡസ് ബെന്‍സ്

MyFin Desk

mercedes-benz to invest $500 million in indian ev business
X

Summary

  • ഇന്ത്യന്‍ ബിസിനസ്സില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു
  • സര്‍ക്കാരിന്റെ ഇവി നയത്തിന് ഇത് വലിയ ഉത്തേജനമാവും
  • മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യകാല സ്വീകര്‍ത്താവാണ്


ജര്‍മ്മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കളായ മെഴ്സിഡസ് ബെന്‍സ്, ഇന്ത്യന്‍ ബിസിനസ്സില്‍ 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. സര്‍ക്കാരിന്റെ ഇവി നയത്തിന് ഇത് വലിയ ഉത്തേജനമാവും. എന്നാല്‍ അടുത്ത പത്തു വര്‍ഷത്തേക്ക് ഇവികളിലെ 5% ചരക്ക് സേവന നികുതി (ജിഎസ്ടി) നിലനില്‍ക്കുകയാണെങ്കില്‍ മാത്രമേ ഇവി പോളിസിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള നിര്‍ബന്ധിത തുക നിക്ഷേപിക്കുകയുള്ളൂവെന്ന് കമ്പനി പറഞ്ഞു.

മെഴ്സിഡസ്-ബെന്‍സ് ഇന്ത്യയില്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ആദ്യകാല സ്വീകര്‍ത്താവാണ്. കൂടാതെ കമ്പനിയുടെ ഗ്രീന്‍ കാര്‍ പോര്‍ട്ട്ഫോളിയോ ആറ് മോഡലുകളിലേക്ക് വിപുലീകരിക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍, അതിന്റെ ഇലക്ട്രിക് ശ്രേണിയില്‍ ഇക്യുഎസ് ലിമോസിന്‍, ഇക്യുബി എംപിവി, ഇക്യുഇ എസ്യുവി എന്നിവ ഉള്‍പ്പെടുന്നു, ഇവയെല്ലാം പൂനെയ്ക്ക് പുറത്തുള്ള ഫാക്ടറിയില്‍ അസംബിള്‍ ചെയ്യുന്നു. കമ്പനി തങ്ങളുടെ ഏറ്റവും ചെറിയ ഇലക്ട്രിക് എസ്യുവിയായ ഇക്യുഎ പുറത്തിറക്കാനും പദ്ധതിയിടുന്നുണ്ട്. കൂടാതെ ഇക്യുഎസ് മെയ്ബാക്കും ഇലക്ട്രിക് ജി ക്ലാസ് എസ്യുവികളും വിപണിയില്‍ അവതരിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ശക്തമാക്കുകയാണ് മെഴ്‌സിഡസ് ബെന്‍സ്.