1 Aug 2023 11:56 AM GMT
Summary
- 1,81,630 യൂണിറ്റാണ് ജൂലൈയില്‍ കമ്പനി വിറ്റഴിച്ചത്
- ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 1,52,126 യൂണിറ്റായി ഉയര്‍ന്നു
- മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന കുറഞ്ഞു
മാരുതി സുസുക്കി ഇന്ത്യ ജൂലായിലെ മൊത്തം വില്‍പ്പനയില്‍ 3 ശതമാനം വര്‍ധന രേഖപ്പെടുത്തി. 1,81,630 യൂണിറ്റാണ് ജൂലെയില്‍ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ കമ്പനി മൊത്തം 1,75,916 യൂണിറ്റുകളാണ് ഡീലര്‍മാര്‍ക്ക് അയച്ചിരുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്‌ഐഎല്‍) പ്രസ്താവനയില്‍ പറഞ്ഞു.
കമ്പനിയുടെ മൊത്തം ആഭ്യന്തര പാസഞ്ചര്‍ വാഹന വില്‍പ്പന 1,52,126 യൂണിറ്റായിരുന്നു. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 1,42,850 യൂണിറ്റായിരുന്നു. ഈവിടെ ആറ്ശതമാനം വളര്‍ച്ച കമ്പനി രേഖപ്പെടുത്തി.
ആള്‍ട്ടോയും എസ്-പ്രസ്സോയും ഉള്‍പ്പെടുന്ന മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന 2022 ജൂലൈയില്‍ 20,333 യൂണിറ്റില്‍ നിന്ന് 9,590 യൂണിറ്റായി കുറഞ്ഞു.
ബലേനോ, സെലേറിയോ, ഡിസയര്‍, ഇഗ്നിസ്, സ്വിഫ്റ്റ് എന്നിവയുള്‍പ്പെടെയുള്ള കോംപാക്റ്റ് കാറുകളുടെ വില്‍പ്പന 21 ശതമാനം ഇടിഞ്ഞ് 67,102 യൂണിറ്റിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 84,818 യൂണിറ്റായിരുന്നു.
ബ്രെസ, എര്‍ട്ടിഗ, ഫ്രോംഗ്‌സ്, ഗ്രാന്‍ഡ് വിറ്റാര, ജിംനി, എക്‌സ് എല്‍ 6 എന്നിവ അടങ്ങുന്ന യൂട്ടിലിറ്റി വാഹനങ്ങള്‍ കഴിഞ്ഞ മാസം 62,049 യൂണിറ്റ് വില്‍പ്പന നടത്തി.
2022 ജൂലൈയില്‍ വില്‍പ്പന നടത്തിയ 23,272 യൂണിറ്റുകളില്‍ നിന്ന് രണ്ട് ഇരട്ടി വര്‍ധനവാണിവിടെ ഉണ്ടായത്.