image

24 April 2023 5:48 PM IST

Industries

മാള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനം 7-9 % ഉയരും: ക്രിസില്‍

MyFin Desk

മാള്‍ ഓപ്പറേറ്റര്‍മാരുടെ വരുമാനം 7-9 % ഉയരും: ക്രിസില്‍
X

Summary

  • കോവിഡിന് മുമ്പുള്ളതിന്‍റെ 125 ശതമാനത്തിലേക്ക് വരുമാനം എത്തും
  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം 60% വരുമാന വളര്‍ച്ചയെന്ന് നിഗമനം
  • റീട്ടെയില്‍ ഉപഭോഗം ശക്തമായ നിലയില്‍


നടപ്പു സാമ്പത്തിക വർഷത്തിൽ രാജ്യത്തെ ഷോപ്പിംഗ് മാൾ ഓപ്പറേറ്റർമാർ 7-9 ശതമാനം വരുമാന വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസിലിന്‍റെ നിരീക്ഷണം. ശക്തമായ റീട്ടെയിൽ ഉപഭോഗവും അവരുടെ പ്രോപ്പർട്ടികളുടെ വാടക മെച്ചപ്പെടുന്നതുമാണ് വരുമാന വളര്‍ച്ചയിലേക്ക് നയിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുമ്പുള്ള അല്ലെങ്കിൽ 2019 -20 സാമ്പത്തിക വർഷത്തിലെ വരുമാനത്തിന്റെ ഏകദേശം 125 ശതമാനത്തിന് തുല്യമായിരിക്കും ഇതെന്നും ക്രിസില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

2022 -23 സാമ്പത്തിക വർഷത്തിന്‍റെ ഉയർന്ന അടിത്തറയെ അടിസ്ഥാനമാക്കിയാണ് വരുമാന വളർച്ച പ്രവചിച്ചിട്ടുള്ളതെന്ന് റേറ്റിംഗ് ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ, മഹാമാരിയെ നിയന്ത്രിക്കുന്നതിനുള്ള സാമൂഹിക നിയന്ത്രണങ്ങള്‍ പിന്‍വലിക്കപ്പെട്ട ശേഷം മാളുകളിലെത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി, വരുമാനം 60 ശതമാനം വർധനയോടെ കോവിഡിന് മുമ്പുണ്ടായിരുന്ന തലത്തിന്റെ 116 ശതമാനത്തിലെത്തിയെന്നും ക്രിസിൽ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ ഉയർന്ന ഒക്യുപ്പൻസി ലെവലുകൾ, ചെലവ് ക്രമീകരണ നടപടികളുടെ പിന്തുണയോടെ ഉറച്ച ലാഭക്ഷമത, ശക്തമായ ബാലൻസ് ഷീറ്റുകൾ എന്നിവ ഈ സാമ്പത്തിക വർഷം മാൾ ഓപ്പറേറ്റർമാരുടെ ക്രെഡിറ്റ് റിസ്ക് പ്രൊഫൈലുകളെ ആരോഗ്യകരമായി നിലനിർത്തും. 17 നഗരങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മൊത്തം ഏകദേശം 18 ദശലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള 28 മാളുകൾ CRISIL റേറ്റിംഗ്സ് വിശകലനം ചെയ്തു.

സാധാരണഗതിയിൽ, മാൾ ഓപ്പറേറ്റർമാർ അവരുടെ വരുമാനത്തിന്‍റെ 85 ശതമാനവും കണ്ടെത്തുന്നത് വാടകയില്‍ നിന്നാണ്. ബാക്കിയുള്ളത് വാടകക്കാരുടെ വരുമാന പ്രകടനവുമായി ബന്ധപ്പെട്ടിരിക്കുന്നു.