25 Jun 2024 1:50 PM GMT
Summary
- പദ്ധതി വിപുലീകരിക്കാന്‍ ആവശ്യപ്പെട്ട് ലെതര്‍ എക്സ്പോര്‍ട്ട്സ് കൗണ്‍സില്‍
- തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ആഭ്യന്തര ഉല്‍പ്പാദനം, കയറ്റുമതി എന്നിവ വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു
- രാജ്യത്തെ ഒരു പ്രധാന ഉല്‍പാദന കേന്ദ്രമാക്കി മാറ്റുമെന്നും ജലന്‍
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ആഭ്യന്തര ഉല്‍പ്പാദനം, കയറ്റുമതി എന്നിവ വര്‍ധിപ്പിക്കുന്നതിനായി പ്രൊഡക്ഷന്‍-ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) പദ്ധതി വിപുലീകരിക്കാന്‍ ആവശ്യപ്പെട്ട് ലെതര്‍ എക്സ്പോര്‍ട്ട്സ് കൗണ്‍സില്‍. ധനമന്ത്രി നിര്‍മല സീതാരാമനുമായുള്ള പ്രീ-ബജറ്റ് മീറ്റിംഗില്‍, ലെതര്‍ എക്സ്പോര്‍ട്ട്സ് കൗണ്‍സില്‍ ചെയര്‍മാന്‍ രാജേന്ദ്ര കുമാര്‍ ജലാന്‍ ക്രഷ്ഡ്, ഫിനിഷ്ഡ് ലെതര്‍ എന്നിവയ്ക്ക് ഇറക്കുമതി തീരുവ ഇളവ് നല്‍കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍, ആഭ്യന്തര ഉല്‍പ്പാദനം, കയറ്റുമതി എന്നിവ വര്‍ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നടപടി കൈക്കൊള്ളണമെന്ന് കൗണ്‍സില്‍ ആവശ്യപ്പെട്ടു. പിഎല്‍ഐ പദ്ധതി നടപ്പിലാക്കുന്നത് വ്യവസായത്തിന്റെ ഘടനാപരമായ പരിവര്‍ത്തനത്തിന് കാരണമാകുമെന്നും രാജ്യത്തെ ഒരു പ്രധാന ഉല്‍പാദന കേന്ദ്രമാക്കി മാറ്റുമെന്നും ജലന്‍ പറഞ്ഞു.
നിലവിലുള്ള യൂണിറ്റുകളുടെ ശേഷി നവീകരണത്തിലും വിപുലീകരണത്തിലും മാത്രമല്ല, സ്റ്റാര്‍ട്ടപ്പുകളിലും ആഭ്യന്തര, വിദേശ നിക്ഷേപങ്ങള്‍ക്ക് പിഎല്‍ഐ ഒരു പ്രധാന സഹായം നല്‍കുമെന്നും അതുവഴി മൊത്തത്തിലുള്ള ഉല്‍പാദന അടിത്തറയുടെ വിപുലീകരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.