image

10 July 2024 3:52 PM GMT

Industries

ബെംഗളൂരുവിനടുത്ത് രണ്ടാം അന്താരാഷ്ട്ര വിമാനത്താവളം ആവശ്യമെന്ന് കര്‍ണാടക

MyFin Desk

karnataka needs a second international airport near bengaluru
X

Summary

  • ബെംഗളൂരു വിമാനത്താവളം കൂടാതെ മറ്റൊരു വിമാനത്താവളം സംസ്ഥാനത്തിന് ആവശ്യമെന്ന് കര്‍ണാടക
  • 4,500 ഏക്കര്‍ മുതല്‍ 5,000 ഏക്കര്‍ വരെ ഭൂമി വിമാനത്താവളത്തിനായി വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി
  • മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിസഭയ്ക്കും നിര്‍ദ്ദേശം കൈമാറുന്നതിന് മുമ്പ് സാങ്കേതിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും


പ്രതിവര്‍ഷം കുറഞ്ഞത് 100 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ബെംഗളൂരു വിമാനത്താവളം കൂടാതെ മറ്റൊരു വിമാനത്താവളം സംസ്ഥാനത്തിന് ആവശ്യമെന്ന് കര്‍ണാടക. രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആവശ്യകതയെക്കുറിച്ച് കര്‍ണാടക മന്ത്രി എം ബി പാട്ടീല്‍ ബുധനാഴ്ച പറഞ്ഞു.

അതിവേഗം വളരുന്ന നഗരത്തെ പരിപാലിക്കാന്‍ കുറഞ്ഞത് 4,500 ഏക്കര്‍ മുതല്‍ 5,000 ഏക്കര്‍ വരെ ഭൂമി വിമാനത്താവളത്തിനായി വേണ്ടിവരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കും സംസ്ഥാന മന്ത്രിസഭയ്ക്കും നിര്‍ദ്ദേശം കൈമാറുന്നതിന് മുമ്പ് സാങ്കേതിക വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കാര്യങ്ങള്‍ ആ ദിശയിലേക്ക് നീങ്ങുമെന്നും വന്‍കിട ഇടത്തരം വ്യവസായങ്ങളും അടിസ്ഥാന സൗകര്യങ്ങളും കൈകാര്യം ചെയ്യുന്ന പാട്ടീല്‍ പറഞ്ഞു.

സാങ്കേതിക വിദ്യയുടെയും നവീകരണത്തിന്റെയും കേന്ദ്രമായ ബെംഗളൂരുവിലെ കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, ഡല്‍ഹിക്കും മുംബൈയ്ക്കും ശേഷമുള്ള ഏറ്റവും തിരക്കേറിയ മൂന്നാമത്തെ വിമാനത്താവളമാണ്. നിലവില്‍ പ്രതിവര്‍ഷം 52 ദശലക്ഷം യാത്രക്കാരും 0.71 ദശലക്ഷം ടണ്‍ ചരക്കുകളും ബെംഗളുരു വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 2035ഓടെ ഇത് 110 ദശലക്ഷം യാത്രക്കാരും 1.10 ദശലക്ഷം ടണ്‍ ചരക്കുമായി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. കണക്കുകള്‍ അനുസരിച്ച്, 2035-ഓടെ കെംപഗൗഡ എയര്‍പോര്‍ട്ട് അതിന്റെ വാഹകശേഷിയുടെ പരമാവധി ശേഷിയിലെത്തും.