8 Sept 2023 11:38 AM
Summary
- ഹിന്ദി പതിപ്പാണ് 65 കോടി കളക്റ്റ് ചെയ്തത്. തമിഴ്, തെലുഗ് പതിപ്പ് 8 കോടി രൂപ കളക്റ്റ് ചെയ്തു
- പത്താന്റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡാണു ജവാന്‍ മറികടന്നത്
ഷാരൂഖ് ഖാന്റെ പുതിയ റിലീസ് ചിത്രമായ ജവാന്‍ ആദ്യ ദിനം ബോക്‌സ് ഓഫീസില്‍ നേടിയത് 73 കോടി രൂപ. സെപ്റ്റംബര്‍ ഏഴിനാണ് ചിത്രം ആഗോളതലത്തില്‍ റിലീസ് ചെയ്തത്.
ജവാന്റെ ഹിന്ദി പതിപ്പ് 65 കോടിയും തമിഴ്, തെലുഗ് പതിപ്പ് 8 കോടി രൂപയും കളക്റ്റ് ചെയ്തു.
ഷാരൂഖിന്റെ തന്നെ പത്താന്റെ ആദ്യദിന കളക്ഷന്‍ റെക്കോര്‍ഡാണു ജവാന്‍ മറികടന്നത്. പത്താന്‍ റിലീസ് ദിനത്തില്‍ കളക്റ്റ് ചെയ്തത് 55 കോടി രൂപയായിരുന്നു.
സമീപകാലത്ത് ബോളിവുഡില്‍ റിലീസ് ദിനത്തില്‍ ഏറ്റവുമധികം കളക്റ്റ് ചെയ്ത ഒരു ചിത്രം ഗദ്ദര്‍ 2 ആയിരുന്നു. സണ്ണി ഡിയോളാണ് ചിത്രത്തിലെ നായകന്‍. 40 കോടി രൂപയാണു ചിത്രം കളക്റ്റ് ചെയ്തത്.
ആറ്റ്‌ലി സംവിധാനം ചെയ്ത ചിത്രമാണ് ജവാന്‍. വിജയ് സേതുപതി, ദീപിക പദുക്കോണ്‍, നയന്‍ താര എന്നിവരാണു ചിത്രത്തില്‍ പ്രധാനവേഷത്തിലുള്ളത്.
ജവാനില്‍ അഭിനയിച്ചതിന് നയന്‍താര പ്രതിഫലമായി വാങ്ങിയത് 10 കോടി രൂപയാണെന്ന് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജയ് സേതുപതി 21 കോടി, ഷാരൂഖ് ഖാന്‍ 100 കോടി രൂപയും പ്രതിഫലമായി വാങ്ങി. ദീപിക പദുക്കോണ്‍ എത്ര കോടിയാണ് പ്രതിഫലം വാങ്ങിയതെന്നു വ്യക്തമല്ല. സാധാരണയായി 15-30 കോടി രൂപയാണു ദീപിക പദുക്കോണ്‍ പ്രതിഫലമായി വാങ്ങുന്നത്.
സമീപമാസങ്ങളില്‍ റിലീസ് ചെയ്ത ബിഗ്ബജറ്റ് ചിത്രങ്ങള്‍ ആളുകളെ വന്‍തോതില്‍ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുകയാണ്. ഈ ചിത്രങ്ങളുടെ വിജയം സിനിമ വ്യവസായത്തിനും ഉണര്‍വേകിയിരിക്കുകയാണ്.
ജയിലര്‍, ഗദ്ദര്‍ 2 തുടങ്ങിയ അന്യഭാഷാ ചിത്രങ്ങള്‍ക്കൊപ്പം മലയാള ചിത്രമായ ആര്‍ഡിഎക്‌സും ബോക്‌സോഫീസില്‍ മികച്ച കളക്ഷന്‍ നേടി. ഈ ചിത്രങ്ങള്‍ ഇപ്പോഴും തിയേറ്ററുകളില്‍ ഓടുന്നുമുണ്ട്.