image

9 Aug 2023 11:48 AM

Industries

ഐആര്‍സിടിസി ആദ്യക്വാർട്ടർ ലാഭത്തില്‍ 5 ശതമാനം ഇടിവ്

MyFin Desk

irctc q1 results profit down 5 percent
X

Summary

  • വരുമാനം 17 ശതമാനം ഉയര്‍ന്ന് 1,002 കോടി രൂപയായി
  • ടൂറിസം ബിസിനസ് വരുമാനം 58 ശതമാനം വര്‍ധിച്ച് 130 കോടി രൂപയായി
  • ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് ബിസിനസ് വരുമാനം 4 ശതമാനം കുറഞ്ഞ് 290 കോടി രൂപയായി


ഇന്ത്യന്‍ റെയില്‍വേയുടെ ടൂറിസം, കാറ്ററിംഗ് വിഭാഗമായ ഐആര്‍സിടിസി 2023 ജൂണില്‍ അവസാനിച്ച ആദ്യ ക്വാർട്ടറില്‍ 232 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി. എന്നാല്‍ മുന്‍വര്‍ഷം ഇതേ കാലയളവിലെ 245 കോടി രൂപയേക്കാള്‍ 5 .3 ശതമാനം കുറവാണ്.

ജൂണ്‍ പാദത്തില്‍ പ്രവർത്തന വരുമാനം മുന്‍വര്‍ഷമിതേ കാലയളവിലെ 853 കോടിയേക്കാള്ർ 17 ശതമാനം ഉയര്‍ന്ന് 1,002 കോടി രൂപയായി.

2023 ഏപ്രില്‍-ജൂണ്‍ കാലയളവില്‍ ഇന്റര്‍നെറ്റ് ടിക്കറ്റിംഗ് ബിസിനസ് വരുമാനം 4 ശതമാനം കുറഞ്ഞ് 290 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 302 കോടി രൂപയായിരുന്നു.

അതേസമയം, ടൂറിസം ബിസിനസ് വരുമാനം ജൂണ്‍ പാദത്തില്‍ 58 ശതമാനം വര്‍ധിച്ച് 130 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 82 കോടി രൂപയായിരുന്നു.

ഐആര്‍സിടിസിയുടെ മൊത്തം ചെലവ് ഈ പാദത്തില്‍ 23 ശതമാനം ഉയര്‍ന്ന് 677 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 548 കോടി രൂപയായിരുന്നു.