10 March 2023 10:32 AM GMT
Summary
- പലിശ നിരക്കിലെ വർധനവും, സാമ്പത്തിക മാന്ദ്യവും, മൂലധന വായ്പകളിൽ വലിയ ആഘാതമാണുണ്ടാക്കിയത്
- നിർമാണം, വൈദ്യുതി, ഖനനം, ഓയിൽ ആൻഡ് ഗ്യാസ്, ഉത്പാദനം, ടെലികോം മറ്റു ഇൻഫ്രാ സ്‌ട്രെച്ചർ മേഖലകൾ എന്നിവയാണ് വ്യാവസായിക മേഖലയിൽ ഉൾപ്പെടുന്നത്.
വ്യാവസായിക മേഖലയിൽ ബാങ്ക് വായ്പയുടെ തോത് കുറയുന്നു. ജനുവരി അവസാനത്തോടെ ഭക്ഷ്യ ഇതര മേഖലയിൽ ബാങ്ക് വായ്പ 26 .6 ശതമാനത്തിന്റെ റെക്കോർഡ് കുറവാണു രേഖപ്പെടുത്തിയത്, എന്നാൽ വ്യക്തിഗത വായ്പയിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. ഈ മേഖലയിൽ 32 ശതമാനത്തിന്റെ വർധനവുണ്ടായി. വ്യാവസായിക മേഖലയിൽ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ഭൂരിഭാഗം മാസങ്ങളിലും 10 മുതൽ 14 ശതമാനം വരെ വളർച്ചയായിരുന്നുവെങ്കിലും ജനുവരി മാസത്തിലെ കണക്ക് നോക്കിയാൽ വാർഷികാടിസ്ഥാനത്തിൽ 8.7 ശതമാനം കുറഞ്ഞു. 2022 ഒക്ടോബറിൽ 13 .6 ശതമാനം വളർച്ച കൈവരിച്ചുവെന്നും ആർ ബി ഐ പുറത്തുവിട്ട ഡാറ്റയിൽ വ്യക്തമാക്കി.
പലിശ നിരക്കിലെ വർധനവും, സാമ്പത്തിക മാന്ദ്യവും, മൂലധന വായ്പകളിൽ വലിയ ആഘാതമാണുണ്ടാക്കിയത്. ഇത് ഈ മേഖലയിലെ കോർപറേറ്റ് മൂലധന ചിലവിൽ പ്രതീക്ഷിച്ചതിലും കുറഞ്ഞ വളർച്ചയ്ക്ക് കാരണമായി. ഇത് രാജ്യത്തിൻറെ ജിഡിപി വളർച്ചയിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.
വ്യാവസായിക മേഖലയിലെ വായ്പ വളർച്ച ജനുവരി മാസത്തിൽ 32 .9 ലക്ഷം കോടി രൂപയായി. 2022 മാർച്ചിൽ ഇത് 31 .6 ലക്ഷം കോടി രൂപയും അഞ്ചു വർഷങ്ങൾക്കു മുൻപ് 27 ലക്ഷം കോടി രൂപയുമായിരുന്നു. ഭക്ഷ്യഇതര മേഖലയിലെ വായ്പ വളർച്ച ജനുവരിയിൽ 123.6 ലക്ഷം കോടി രൂപയായി. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പത്തു മാസം പൂർത്തിയാകുമ്പോൾ ബാങ്കുകൾ 13 .5 ലക്ഷം കോടി രൂപയുടെ പുതിയ വായ്പകളാണ് അനുവദിച്ചു നല്കിയുഠ. ഇതിൽ 10 ശതമാനം മാത്രമാണ് വ്യാവസായിക മേഖലയിലേക്ക് നൽകിയിട്ടുള്ളൂ. വ്യക്തിഗത വായ്പകളുടെ വിഭാഗത്തിന് 42 .9 ശതമാനവും, സേവന മേഖലയിൽ 34 .2 ശതമാനവും വിതരണം ചെയ്തിട്ടുണ്ട്.
നിർമാണം, വൈദ്യുതി, ഖനനം, ഓയിൽ ആൻഡ് ഗ്യാസ്, ഉത്പാദനം, ടെലികോം മറ്റു ഇൻഫ്രാ സ്‌ട്രെച്ചർ മേഖലകൾ എന്നിവയാണ് വ്യാവസായിക മേഖലയിൽ ഉൾപ്പെടുന്നത്.