image

14 Nov 2022 9:52 AM

Technology

പെന്‍ഷന്‍ വിവരങ്ങള്‍ ഇനി ആപ്പില്‍ ലഭ്യമാകും, കേരളാ പെൻഷൻ ആപ്പ് തുറക്കാം

MyFin Desk

പെന്‍ഷന്‍ വിവരങ്ങള്‍ ഇനി ആപ്പില്‍ ലഭ്യമാകും, കേരളാ പെൻഷൻ ആപ്പ് തുറക്കാം
X


പെന്‍ഷന്‍കാര്‍ക്ക് അവരുടെ പെന്‍ഷനുമായി ബന്ധപ്പെട്ട വിവരങ്ങള്‍, പാസ് ബുക്ക് വിശദാംശങ്ങള്‍, മറ്റുമറിയുന്നതിനായി സംസ്ഥാനത്തെ ട്രഷറി വകുപ്പ് 'കേരള പെന്‍ഷന്‍ ആപ്പ്' അവതരിപ്പിച്ചു. പെന്‍ഷനുമായി ബന്ധപെട്ട എല്ലാ വ്യക്തിഗത വിവരങ്ങളും ഇനിമുതല്‍ പെന്‍ഷന്‍ ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും.


പെന്‍ഷനുകള്‍ക്കായി അപേക്ഷിക്കുന്നതിനും, വിശദാംശങ്ങള്‍ ഡിജിറ്റലായി ഉടനടി അറിയുന്നതിനും ഈ ആപ്പ് സഹായിക്കും. സര്‍ക്കാരുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായാണ് കേരള പെന്‍ഷന്‍ ആപ്പ് അവതരിപ്പിച്ചിട്ടുള്ളത്.

പെന്‍ഷന്‍ തുക അക്കൗണ്ടില്‍ എത്തിയാല്‍ ആപ്പ് വഴി ഉപഭോക്താക്കള്‍ക്ക് മനസിലാക്കാം. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ട്രഷറിയില്‍ നല്‍കിയിട്ടുള്ള മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.