22 July 2022 6:29 AM GMT
Summary
ഡെല്‍ഹി: 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ ഐടി കമ്പനിയായ കോഫോര്‍ജിന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 21.1 ശതമാനം വര്‍ധിച്ച് 149.7 കോടി രൂപയായി. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 123.6 കോടി രൂപയായിരുന്നു. കോഫോര്‍ജിന്റെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 1,461.6 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 25.2 ശതമാനം വര്‍ധിച്ച് 1,829.4 കോടി രൂപയായി. 100 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഡീലുകളുടെ വലുപ്പവും […]
ഡെല്‍ഹി: 2022 ജൂണ്‍ 30 ന് അവസാനിച്ച ആദ്യ പാദത്തില്‍ ഐടി കമ്പനിയായ കോഫോര്‍ജിന്റെ നികുതിക്ക് ശേഷമുള്ള കണ്‍സോളിഡേറ്റഡ് ലാഭം 21.1 ശതമാനം വര്‍ധിച്ച് 149.7 കോടി രൂപയായി.
ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 123.6 കോടി രൂപയായിരുന്നു.
കോഫോര്‍ജിന്റെ മൊത്ത വരുമാനം കഴിഞ്ഞ വര്‍ഷം ജൂണ്‍ പാദത്തിലെ 1,461.6 കോടി രൂപയില്‍ നിന്ന് അവലോകന പാദത്തില്‍ 25.2 ശതമാനം വര്‍ധിച്ച് 1,829.4 കോടി രൂപയായി.
100 മില്യണ്‍ ഡോളറിലധികം മൂല്യമുള്ള ഡീലുകളുടെ വലുപ്പവും വേഗതയും തങ്ങളെ സുസ്ഥിരവും ശക്തവുമായ വളര്‍ച്ചയ്ക്ക് സജ്ജമാക്കുന്നുവെന്ന് കോഫോര്‍ജ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീര്‍ സിംഗ് പറഞ്ഞു.
അടുത്ത 12 മാസത്തെ കമ്പനിയുടെ മൊത്തം ഓര്‍ഡര്‍ ബുക്ക് 745 മില്യണ്‍ യുഎസ് ഡോളറാണ്. ആഗോള തലത്തില്‍ തൊഴിലാളികളുടെ എണ്ണം 2022 മാര്‍ച്ച് 31 ലെ 22,500 ല്‍ നിന്ന് 2022 ജൂണ്‍ 30 വരെ 22,742 ആയി ഉയര്‍ന്നു.