image

11 Feb 2022 1:12 AM GMT

Technology

Q4-ൽ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ $7 ബില്യണ്‍ സമാഹരിച്ചു: റിപ്പോര്‍ട്ട്

PTI

Q4-ൽ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ $7 ബില്യണ്‍ സമാഹരിച്ചു: റിപ്പോര്‍ട്ട്
X

Summary

ഡെൽഹി: 2021-ന്റെ നാലാം പാദത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ $7 ബില്യണ്‍ സമാഹരിച്ചു. ഇത് മുന്‍ പാദത്തേക്കാള്‍ 18% കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. നാസ്‌കോമിന്റെയും പ്രാക്സിസ് ഗ്ലോബലിന്റെയും റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ടെക്കും റീട്ടെയില്‍ ടെക്നുമാണ് നാലാം പാദത്തിലെ (കലണ്ടര്‍ വര്‍ഷം 2021) മൊത്തം ഫണ്ടിംഗിന്റെ 46% കൈക്കലാക്കിയിട്ടുള്ളത്. റിപ്പോര്‍ട്ട് അനുസരിച്ച് ഫണ്ടിംഗ് ശക്തവും സ്ഥിരതയുള്ളതുമായി തുടര്‍ന്ന ഈ പാദത്തില്‍ ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റത്തില്‍ 14 പുതിയ യൂണികോണുകള്‍ ഉണ്ടായി. ($1 ബില്യണ്‍ മൂല്യമുള്ള ഒരു സ്റ്റാര്‍ട്ടപ്പിനെ യൂണികോണ്‍ […]


ഡെൽഹി: 2021-ന്റെ നാലാം പാദത്തില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ $7 ബില്യണ്‍ സമാഹരിച്ചു. ഇത് മുന്‍ പാദത്തേക്കാള്‍ 18% കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നാസ്‌കോമിന്റെയും പ്രാക്സിസ് ഗ്ലോബലിന്റെയും റിപ്പോര്‍ട്ട് പ്രകാരം ഫിന്‍ടെക്കും റീട്ടെയില്‍ ടെക്നുമാണ് നാലാം പാദത്തിലെ (കലണ്ടര്‍ വര്‍ഷം 2021) മൊത്തം ഫണ്ടിംഗിന്റെ 46% കൈക്കലാക്കിയിട്ടുള്ളത്.

റിപ്പോര്‍ട്ട് അനുസരിച്ച് ഫണ്ടിംഗ് ശക്തവും സ്ഥിരതയുള്ളതുമായി തുടര്‍ന്ന ഈ പാദത്തില്‍ ഇന്ത്യന്‍ ടെക് സ്റ്റാര്‍ട്ട്-അപ്പ് ഇക്കോസിസ്റ്റത്തില്‍ 14 പുതിയ യൂണികോണുകള്‍ ഉണ്ടായി. ($1 ബില്യണ്‍ മൂല്യമുള്ള ഒരു സ്റ്റാര്‍ട്ടപ്പിനെ യൂണികോണ്‍ എന്ന് വിളിക്കുന്നു).

2021ലെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലും ഇന്ത്യ ശക്തമായ മുന്നേറ്റം തുടര്‍ന്നു. നാലാം പാദത്തില്‍ 14 സ്റ്റാർട്ടപ്പുകൾ കൂടി യൂണികോണ്‍സ് പട്ടികയില്‍ ചേര്‍ത്തതോടെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന് ശക്തയേറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.