image

24 April 2023 11:14 AM GMT

Industries

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ അറ്റാദായത്തില്‍ 50% വളർച്ച

MyFin Desk

ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ അറ്റാദായത്തില്‍ 50% വളർച്ച
X

Summary

  • നിഷ്ക്രിയാസ്തി അനുപാതങ്ങളില്‍ ഇടിവ്
  • അറ്റ പലിശ വരുമാനത്തില്‍ 17% ഉയര്‍ച്ച
  • അറ്റ ​​പലിശ മാർജിൻ (എൻഐഎം) 4.28%


പ്രതീക്ഷകളെ കവച്ചുവെക്കുന്ന പ്രകടനവുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ നാലാം പാദ റിപ്പോര്‍ട്ട്. മാർച്ചിൽ അവസാനിച്ച പാദത്തിൽ ബാങ്ക് 2,040.51 കോടി രൂപയുടെ അറ്റാദായം നേടി. മുൻ വർഷം നാലാംപാദത്തിലെ 50% , 1,361.37 കോടി രൂപയെ അപേക്ഷിച്ച് 49.88 % വളർച്ചയാണ് ഉണ്ടായത്.

മുംബൈ ആസ്ഥാനമായുള്ള ബാങ്കിന്‍റെ അറ്റ ​​പലിശ വരുമാനം മുൻ വർഷത്തേക്കാൾ 17% വർധിച്ച് 4,669.46 കോടി രൂപയായി. വകയിരുത്തലുകള്‍ (നികുതിയും കണ്ടിന്‍ജെന്‍സിയും ഒഴികെ) മാർച്ച് പാദത്തിൽ 29% കുറഞ്ഞ് 1,030 കോടി രൂപയായി. മുൻ വർഷം ഇതേ കാലയളവിൽ ഇത് 1,461 കോടി രൂപയായിരുന്നു.

വരുന്ന വാർഷിക പൊതുയോഗത്തിൽ ഓഹരി ഉടമകളുടെ അംഗീകാരത്തിന് വിധേയമായി, ഒരു ഓഹരിക്ക് ല 14 എന്ന നിരക്കിൽ ഡിവിഡന്‍റ് നല്‍കുന്നതിനും ബാങ്കിന്‍റെ ബോർഡ് ശുപാർശ ചെയ്തിട്ടുണ്ട്. മികച്ച ആസ്തി ഗുണനിലവാരമാണ് ഇക്കഴിഞ്ഞ പാദത്തില്‍ ബാങ്ക് രേഖപ്പെടുത്തിയിട്ടുള്ളത്. മൊത്ത നിഷ്ക്രിയാസ്തി അനുപാതം ജനുവരി-മാർച്ച് കാലയളവിൽ 1.98% ആയി കുറഞ്ഞു, മുൻ വർഷം സമാന പാദത്തിലിത് 2.27% ആയിരുന്നു. ഡിസംബർ പാദത്തിൽ 2.06% ഉം ആയിരുന്നു എന്‍പിഎ അനുപാതം.

മാര്‍ച്ച് പാദത്തിൽ ബാങ്കിന്‍റെ മൊത്തവരുമാനം 16% വർധിച്ച് 6,823 കോടിയായി, മറ്റ് വരുമാനം 13% വർധിച്ച് 2,514 കോടി രൂപയിലെത്തി. അതേസമയം, ഫീസ് വരുമാനം മുൻവർഷത്തെ അപേക്ഷിച്ച് 13 ശതമാനം ഉയർന്ന് 2,514 കോടി രൂപയായി. പ്രവർത്തന ലാഭം 11 ശതമാനം വർധിച്ച് 3,758 കോടി രൂപയിലേക്കെത്തി. ഈ പാദത്തിൽ ബാങ്കിന്‍റെ അറ്റ ​​പലിശ മാർജിൻ (എൻഐഎം) 4.28 ശതമാനമാണ്, ഇതില്‍ 8 ബേസിസ് പോയിന്റുകളുടെ ഉയര്‍ച്ചയാണ് ഉണ്ടായിട്ടുള്ളത്.

നിക്ഷേപം 2023 മാർച്ച് അവസാനത്തിലെ കണക്കു പ്രകാരം 3.36 ലക്ഷം കോടി രൂപയാണ്, 2022 മാർച്ച് അവസാനത്തിലെ 2.93 ലക്ഷം കോടി രൂപയേക്കാൾ 15% ഉയർന്നു.വായ്പാ ബുക്ക് 2022 മാർച്ചിലെ 2.39 ലക്ഷം കോടി രൂപയിൽ നിന്ന് 21% വർധിച്ച് 2.89 ലക്ഷം കോടി രൂപയായി. പ്രൊവിഷൻ കവറേജ് റേഷ്യോ (PCR) 2023 മാർച്ച് അവസാനത്തില്‍ 71% ആണ്

ബേസൽ III മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ബാങ്കിന്റെ മൊത്തം മൂലധന പര്യാപ്തത അനുപാതം (CAR) മാർച്ചിൽ 17.86% ആണ്, ടയർ-1 സിആര്‍എആർ 16.37% ആയിരുന്നു. നാലാം പാദ ഫലങ്ങള്‍ വരുന്നതിന് മുന്നോടിയായി നിക്ഷേപകര്‍ വില്‍പ്പനയിലേക്ക് നീങ്ങിയതിന്‍റെ ഫലമായി ഇന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ ഓഹരിൃ മൂല്യം എന്‍എസ്ഇ നിഫ്റ്റിയില്‍ 1.34% ഇടിഞ്ഞ് വ്യാപാരം അവസാനിക്കുമ്പോള്‍ 1,101.35 രൂപയിലെത്തി. സെന്‍സെക്സ് വ്യാപാരം അവസാനിക്കുമ്പോള്‍ 1.24% ഇടിവോടെ 1,102.05 രൂപയിലായിരുന്നു ഇന്‍ഡസ്ഇന്‍ഡ് ബാങ്കിന്‍റെ ഓഹരി മൂല്യം.