20 July 2023 10:32 AM GMT
Summary
- കുറഞ്ഞ കാര്‍ബണ്‍ സംക്രമണം ചര്‍ച്ചയായി
- സ്റ്റീല്‍ ഉല്‍പ്പാദനത്തില്‍ ഇന്ത്യയും ജപ്പാനും നിര്‍ണായക രാജ്യങ്ങള്‍
- മേഖലയില്‍ പൊതു-സ്വകാര്യ മേഖലകളെ പിന്തുണയ്ക്കും
സ്റ്റീല്‍ മേഖലയിലെ സഹകരണം, ഡീകാര്‍ബണൈസേഷന്‍ പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച് ഇന്ത്യയും ജപ്പാനും ചര്‍ച്ച നടത്തി. ഇന്ത്യയുടെ സ്റ്റീല്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും ജപ്പാന്റെ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രി യസുതോഷി നിഷിമുറയുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്.
സ്റ്റീല്‍ മേഖലയിലെ സാമ്പത്തിക വളര്‍ച്ചയും കുറഞ്ഞ കാര്‍ബണ്‍ സംക്രമണവും പിന്തുടരുക എന്ന അടിസ്ഥാന തത്വത്തില്‍ രാജ്യങ്ങളുടെ വ്യവസായത്തിന്റെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് നയങ്ങള്‍ രൂപീകരിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇരു രാജ്യങ്ങളിലെയും മന്ത്രിമാര്‍ ഊന്നിപ്പറഞ്ഞു.
ഇന്ത്യയും ജപ്പാനും യഥാക്രമം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും വലിയ ഉരുക്ക് ഉല്‍പ്പാദകരാണ്. കൂടാതെ ആഗോള സ്റ്റീല്‍ വ്യവസായത്തിലെ പങ്കാളികളുമാണ്.
ജാപ്പനീസ് സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ ഇന്ത്യയില്‍ അടുത്തിടെ നിക്ഷേപങ്ങള്‍ നടത്തിയിരുന്നു. ഇത് ആഗോള സ്റ്റീല്‍ വ്യവസായത്തിന്റെ വികസനത്തിന് വഴിയൊരുക്കുന്നതാണ്. ഈ രംഗത്ത് പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണത്തെ പിന്തുണയ്ക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.
ഇന്ത്യയും ജപ്പാനും സ്റ്റീല്‍ ഡീകാര്‍ബണൈസേഷന്‍ പാതകളുടെ വൈവിധ്യത്തെ തിരിച്ചറിഞ്ഞ്, അതത് നെറ്റ് സീറോ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനുള്ള സഹകരണത്തിന്റെ പ്രാധാന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
പൊതു-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ ഊര്‍ജ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനും സ്റ്റീല്‍ ഉല്‍പ്പാദനം ഡീകാര്‍ബണൈസ് ചെയ്യുന്നതിനുമുള്ള പുതു സാങ്കേതികവിദ്യകളില്‍ ഇന്ത്യയും ജപ്പാനും ശ്രദ്ധ കേന്ദ്രീകരിക്കും. മേഖലയിലെ സഹകരണം തുടരാനും ഇത്തരം കൂടതല്‍ ചര്‍ച്ചകള്‍ നടത്താനും മന്ത്രിമാര്‍ സംയുക്തമായി തീരുമാനിച്ചു.