image

21 Jun 2024 6:07 AM GMT

Industries

സോളാര്‍ റൂഫ്ടോപ്പ്, ബാറ്ററി റീസൈക്ലിംഗ് മേഖലയിലേക്ക് ചുവടുവയ്ക്കാന്‍ ഐജിഎല്‍

MyFin Desk

IGL into Solar Rooftop and Battery Recycling Sector
X

Summary

  • എജിഎല്‍) റൂഫ്ടോപ്പ് സോളാര്‍ സെഗ്മെന്റിലും ബാറ്ററി റീസൈക്ലിംഗിലും പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് റിപ്പോര്‍ട്ട്
  • നെറ്റ്-സീറോ ടാര്‍ഗെറ്റുകള്‍ കൈവരിക്കാനും ഈ നീക്കം സഹായകരമാകും
  • ഇവി ബാറ്ററി റീസൈക്ലിംഗും സോളാര്‍ റൂഫ്ടോപ്പും കമ്പനി താത്പര്യപ്പെടുന്ന മേഖലയാണ്‌


സിറ്റി ഗ്യാസ് വിതരണ കമ്പനിയായ ഇന്ദ്രപ്രസ്ഥ ഗ്യാസ് (ഐജിഎല്‍) റൂഫ്ടോപ്പ് സോളാര്‍ സെഗ്മെന്റിലും ബാറ്ററി റീസൈക്ലിംഗിലും പ്രവര്‍ത്തനം വിപുലീകരിക്കുമെന്ന് റിപ്പോര്‍ട്ട്.

വാതക വിതരണത്തിന്റെ പ്രധാന ബിസിനസുകള്‍ക്കപ്പുറം കമ്പനിയുടെ വരുമാന സ്ട്രീം വൈവിധ്യവത്കരിക്കാന്‍ ഈ നീക്കം സഹായിക്കും. മാത്രമല്ല, നെറ്റ്-സീറോ ടാര്‍ഗെറ്റുകള്‍ കൈവരിക്കാനും സഹായകരമാകും.

സിറ്റി ഗ്യാസ് വിതരണത്തിനും ദ്രവീകൃത പ്രകൃതി വാതകത്തിനും അപ്പുറം കമ്പനിയുടെ പ്രധാന ബിസിനസുകള്‍ വൈവിധ്യവത്കരിക്കാനാണ് ഐജിഎല്‍ ആഗ്രഹിക്കുന്നത്. ഇവി ബാറ്ററി റീസൈക്ലിംഗും സോളാര്‍ റൂഫ്ടോപ്പും കമ്പനി താത്പര്യപ്പെടുന്ന മേഖലയാണെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കമ്പനി ഉടന്‍ തന്നെ ഈ നിര്‍ദ്ദേശം അതിന്റെ ഡയറക്ടര്‍ ബോര്‍ഡിന്റെ അംഗീകാരത്തിനായി കൊണ്ടുപോകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഐജിഎല്‍ ആഗോള മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എടി കെയര്‍ണിയെ നിയമിച്ച് ഇതിനായി മറ്റ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

ഐജിഎല്ലിന്റെ ബോര്‍ഡില്‍ പൊതുമേഖലാ സ്ഥാപനമായ ഗെയില്‍ ഇന്ത്യ, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍) എന്നിവിടങ്ങളില്‍ നിന്നുള്ള അംഗങ്ങള്‍ ഉള്‍പ്പെടുന്നു. ഐജിഎല്ലിന്റെ മാതൃകമ്പനികളായ ഗെയിലിനും ബിപിസിഎല്ലിനും ഐജിഎല്ലില്‍ 22.5% ഓഹരിയുണ്ട്. ബാക്കി 55% ഓഹരി പൊതുജനങ്ങളുടേതാണ്.