image

28 Jun 2024 4:11 PM GMT

Industries

100 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം മറികടന്ന് ഐസിഐസിഐ ബാങ്ക്

MyFin Desk

icici bank crosses $100 billion market cap
X

Summary

  • 100 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം മറികടന്ന് ഐസിഐസിഐ ബാങ്ക്
  • ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള 15-ാമത്തെ ബാങ്കായി
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെയും മറികടന്നു


മാര്‍ക്കറ്റ് ക്യാപ് പ്രകാരം ഇന്ത്യയിലെ രണ്ടാമത്തെ വലിയ ബാങ്കായ ഐസിഐസിഐ ബാങ്ക് ആഗോളതലത്തില്‍ ഏറ്റവും മൂല്യമുള്ള 15-ാമത്തെ ബാങ്കായി. ടൊറന്റോ ഡൊമിനിയന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അല്‍ രാജ്ഹി ബാങ്ക്, റഷ്യയിലെ സ്‌ബെര്‍ബാങ്ക്, ഡിബിഎസ് ഗ്രൂപ്പ് ഹോള്‍ഡിംഗ്‌സ്, നാഷണല്‍ ഓസ്‌ട്രേലിയ ബാങ്ക്, ബാങ്കോ സാന്റാന്‍ഡര്‍, ബാങ്ക് സെന്‍ട്രല്‍ ഏഷ്യ, ബിഎന്‍പി പാരിബാസ്, സുമിറ്റോമോ മിത്സുയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് തുടങ്ങിയ അറിയപ്പെടുന്ന ബാങ്കിംഗ് സ്ഥപനങ്ങളെയാണ് ഐസിഐസിഐ ബാങ്ക് മറികടന്നത്.

നിലവില്‍, 572 ബില്യണ്‍ ഡോളര്‍ വിപണി മൂല്യമുള്ള ലോകത്തിലെ ഏറ്റവും വലിയ ബാങ്കാണ് ജെപി മോര്‍ഗന്‍ ചേസ്. തൊട്ടുപിന്നില്‍ ബാങ്ക് ഓഫ് അമേരിക്ക 307 ബില്യണ്‍ ഡോളറും ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ചൈന 262 ബില്യണ്‍ ഡോളറുമായുണ്ട്. കൂടാതെ, അഗ്രികള്‍ച്ചറല്‍ ബാങ്ക് ഓഫ് ചൈന നാലാം സ്ഥാനത്തുമുണ്ട്. വെല്‍സ് ഫാര്‍ഗോ ആന്‍ഡ് കോ, ചൈന കണ്‍സ്ട്രക്ഷന്‍ ബാങ്ക്, ബാങ്ക് ഓഫ് ചൈന, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, റോയല്‍ ബാങ്ക് ഓഫ് കാനഡ, കോമണ്‍വെല്‍ത്ത് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ, മിത്സുബിഷി യുഎഫ്‌ജെ ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്, ചൈന മര്‍ച്ചന്റ്‌സ് ബാങ്ക്, സിറ്റി ഗ്രൂപ്പ് ഇന്‍ക് എന്നിവയും തൊട്ടു പിന്നാലെയുണ്ട്.