image

1 April 2024 9:13 AM GMT

Industries

മാര്‍ച്ചിലെ ഹ്യൂണ്ടായ് വില്‍പ്പനയില്‍ 7 ശതമാനം വര്‍ധന

MyFin Desk

മാര്‍ച്ചിലെ ഹ്യൂണ്ടായ് വില്‍പ്പനയില്‍ 7 ശതമാനം വര്‍ധന
X

Summary

  • 2024 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന 7,77,876 യൂണിറ്റായി രേഖപ്പെടുത്തി
  • ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മാര്‍ച്ചിലെ മൊത്തം വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 65,601 യൂണിറ്റുകളായി
  • കയറ്റുമതി മാര്‍ച്ചില്‍ 16 ശതമാനം വര്‍ധിച്ച് 12,600 ആയി


ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയുടെ മാര്‍ച്ചിലെ മൊത്തം വില്‍പ്പന 7 ശതമാനം വര്‍ധിച്ച് 65,601 യൂണിറ്റുകളായി. 2024 സാമ്പത്തിക വര്‍ഷത്തില്‍ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പന 7,77,876 യൂണിറ്റായി രേഖപ്പെടുത്തി.

2023 മാര്‍ച്ചില്‍ മാത്രം കമ്പനി മൊത്തം 61,500 യൂണിറ്റുകള്‍ വിറ്റഴിച്ചതായി ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഡീലര്‍മാര്‍ക്ക് ആഭ്യന്തര വാഹനങ്ങള്‍ വിതരണം ചെയ്യുന്നത് കഴിഞ്ഞ മാസം 50,600 യൂണിറ്റുകളില്‍ നിന്ന് 5 ശതമാനം വര്‍ധിച്ച് 53,001 യൂണിറ്റുകളായി.

മുന്‍വര്‍ഷത്തെ 10,900 യൂണിറ്റുകളെ അപേക്ഷിച്ച്, കയറ്റുമതി മാര്‍ച്ചില്‍ 16 ശതമാനം വര്‍ധിച്ച് 12,600 ആയി.

2023-24 സാമ്പത്തിക വര്‍ഷത്തില്‍, കമ്പനി എക്കാലത്തെയും മികച്ച വില്‍പ്പന രേഖപ്പെടുത്തി. 8 ശതമാനം വര്‍ധനയോടെ 7,77,876 യൂണിറ്റാണ് വിറ്റഴിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തിലിത് 7,20,565 യൂണിറ്റുകളായിരുന്നു.

ആഭ്യന്തര വിപണിയില്‍, ഹ്യുണ്ടായ് അതിന്റെ ഡീലര്‍മാര്‍ക്ക് 6,14,721 യൂണിറ്റുകള്‍ അയച്ചു നല്‍കി. 2022-23 സാമ്പത്തിക വര്‍ഷത്തിലെ 5,67,546 യൂണിറ്റുകളില്‍ നിന്ന് 8 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

കയറ്റുമതി 2022-23 സാമ്പത്തിക വര്‍ഷത്തിലെ 1,53,019 യൂണിറ്റില്‍ നിന്ന് 7 ശതമാനം ഉയര്‍ന്ന് 1,63,155 യൂണിറ്റിലെത്തി.

23-24 സാമ്പത്തിക വര്‍ഷത്തില്‍ 7.77 ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ചത് കമ്പനിയുടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരയുടെ മഹത്തായ സ്വീകാര്യതയുടെ തെളിവാണെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ സിഒഒ തരുണ്‍ ഗാര്‍ഗ് പറഞ്ഞു.