image

17 July 2024 8:48 AM GMT

Industries

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വിപണി ഇരട്ടിയിലധികമാകുമെന്ന് നോമുറ

MyFin Desk

nomura predicts the home loan market will more than double in five years
X

Summary

  • അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വ്യവസായം ഇരട്ടിയിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രോക്കറേജ് ഹൗസ് നോമുറ
  • വര്‍ദ്ധിച്ചുവരുന്ന വരുമാന നിലവാരം, രൂക്ഷമായ ഭവന ക്ഷാമം, നിരവധി പദ്ധതികളിലൂടെ താങ്ങാനാവുന്ന ഭവനങ്ങള്‍ക്കായുള്ള ഗവണ്‍മെന്റിന്റെ പ്രേരണ എന്നിവ ഭവന വായ്പകള്‍ക്ക് ആക്കം സൃഷ്ടിക്കും
  • 2023 സെപ്തംബര്‍ വരെ പൊതുമേഖലാ ബാങ്കുകള്‍ക്ക് വ്യക്തിഗത ഭവന വായ്പകളില്‍ 41% വിപണി വിഹിതമുണ്ട്


അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഭവനവായ്പ വ്യവസായം ഇരട്ടിയിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ബ്രോക്കറേജ് ഹൗസ് നോമുറ. അനുകൂലമായ ഡെമോഗ്രാഫിക് ഡിവിഡന്റ്, വര്‍ദ്ധിച്ചുവരുന്ന വരുമാന നിലവാരം, രൂക്ഷമായ ഭവന ക്ഷാമം, നിരവധി പദ്ധതികളിലൂടെ താങ്ങാനാവുന്ന ഭവനങ്ങള്‍ക്കായുള്ള ഗവണ്‍മെന്റിന്റെ പ്രേരണ എന്നിവ ഭവന വായ്പകള്‍ക്ക് ആക്കം സൃഷ്ടിക്കും.

ഏകദേശ കണക്കനുസരിച്ച്, അടുത്ത പത്തു വര്‍ഷത്തില്‍ ഭവന വായ്പ വ്യവസായം 14%-15% വളര്‍ച്ച കൈവരിക്കുമെന്നും ഇത് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വിപണിയെ ഇരട്ടിയാക്കാന്‍ ഇടയാക്കുമെന്നും നോമുറ ഒരു റിപ്പോര്‍ട്ടില്‍ പറഞ്ഞു.

ഇന്ത്യയിലെ കുടിശ്ശികയുള്ള വ്യക്തിഗത ഭവന വായ്പകള്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ 15% ആരോഗ്യകരമായ സിഎജിആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 2023 സെപ്തംബര്‍ വരെ ഇത് 30 ലക്ഷം കോടി രൂപയായി. ഈ ആരോഗ്യകരമായ വളര്‍ച്ച ഉണ്ടായിരുന്നിട്ടും, ഇന്ത്യയില്‍ ഭവന വായ്പകളുടെ വ്യാപനം വളരെ കുറവാണ്. ജിഡിപിയിലേക്കുള്ള ഭവനവായ്പകള്‍ 2023 സാമ്പത്തിക വര്‍ഷത്തില്‍ 10.6% മാത്രമാണ്. മറ്റ് രാജ്യങ്ങളില്‍ 20%-65% ആണ് രേഖപ്പെടുത്തിയത്.

2023 സെപ്തംബര്‍ വരെ പൊതുമേഖലാ ബാങ്കുകള്‍ക്ക് വ്യക്തിഗത ഭവന വായ്പകളില്‍ 41% വിപണി വിഹിതമുണ്ട്. സ്വകാര്യ ബാങ്കുകള്‍ക്ക് 38 ശതമാനവും ഹൗസിംഗ് ഫിനാന്‍സ് കമ്പനികള്‍ക്ക് 18 ശതമാനവുമാണ്.

കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്ക് എടുത്താല്‍ ആദ്യ അഞ്ച് വര്‍ഷങ്ങളില്‍ (2013-18 സാമ്പത്തിക വര്‍ഷം) എച്ച്എഫ്സികള്‍ ബാങ്കുകളേക്കാള്‍ വേഗത്തില്‍ വളര്‍ന്നത് വിപണി വിഹിത നേട്ടത്തിലേക്ക് നയിച്ചു.