image

11 May 2023 4:20 PM IST

Industries

2022ല്‍ വിതരണം ചെയ്തത് 9 ട്രില്യണ്‍ രൂപയുടെ ഭവന വായ്പ

MyFin Desk

9 trillion in housing loans disbursed in 2022
X

Summary

  • 67 % 25 ലക്ഷം രൂപയ്ക്ക് താഴെയുള്ള വായ്പകള്‍
  • റീട്ടെയിൽ വ്യവസായത്തിന് 54 കോടി സജീവ വായ്പകൾ


2022 കലണ്ടർ വർഷത്തിൽ ആഭ്യന്തര ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനികളും മൊത്തം വിതരണം ചെയ്ത ഭവന വായ്പ 9 ട്രില്യൺ രൂപയുടേതാണെന്ന് പഠന റിപ്പോര്‍ട്ട്. ഇക്വിഫാക്‌സ്, ആൻഡ്രോമിഡ എന്നിവ ചേര്‍ന്നാണ് ചെറുകിട വായ്പകളെക്കുറിച്ചുള്ള പഠനം നടത്തിയത് 34 ലക്ഷം ഭവന വായ്പകളാണ് കഴിഞ്ഞ വര്‍ഷത്തില്‍ വിതരണം ചെയ്തത്.

25 ലക്ഷത്തില്‍ താഴെയുള്ള വായ്പകളാണ് ഭവന വായ്പകളിലെ ഏറിയ പങ്കും. മൊത്തം ഭവന വായ്പകളുടെ 67% ഈ വിഭാഗത്തിലാണ്. ഭവനവായ്പകളുടെ മൂല്യത്തില്‍ 18% വര്‍ധനയാണ് ഉണ്ടായത്. വായ്പകളുടെ എണ്ണത്തില്‍ 17% വര്‍ധനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2022-ൽ വ്യക്തിഗത വായ്പാ വിഭാഗം 57% വളർച്ച രേഖപ്പെടുത്തി. റീട്ടെയിൽ വിഭാഗത്തിന്‍റെ വിപണി വലുപ്പം 2022 ഡിസംബറോടെ 100 ലക്ഷം കോടി രൂപയിലെത്തി.

2022 ഡിസംബർ 31-ലെ കണക്കു പ്രകാരം റീട്ടെയിൽ വ്യവസായത്തിന് 54 കോടി സജീവ വായ്പകൾ ഉണ്ട്. ഉപഭോക്തൃ വായ്പകളുടെ വിഭാഗത്തില്‍ 6.5 കോടി സജീവ വായ്പകളുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 48 ശതമാനം വാർഷിക വളർച്ച ഇക്കാര്യത്തില്‍ രേഖപ്പെടുത്തി.

പൊതുമേഖലാ ബാങ്കുകളും സ്വകാര്യമേഖലാ ബാങ്കുകളും ഹൗസിംഗ് ഫിനാൻസ് കമ്പനികളുമെല്ലാം ഭവനവായ്പാ വിഭാഗത്തില്‍ നല്ല വളര്‍ച്ച രേഖപ്പെടുത്തിയെന്ന് ആൻഡ്രോമിഡ സെയിൽസ് ആൻഡ് ഡിസ്ട്രിബ്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് എക്‌സിക്യൂട്ടീവ് ചെയർമാൻ വി സ്വാമിനാഥൻ പറഞ്ഞു. 2022ല്‍ 75 ലക്ഷം മുതൽ 1 കോടി രൂപ വരെ മൂല്യമുള്ള വായ്പകളുടെ വിഭാഗത്തില്‍ 36 ശതമാനം വർധനയുണ്ടായി.

കോവിഡ് മഹാമാരിയുടെ ഘട്ടത്തില്‍ റീട്ടെയിൽ വായ്പ ഏറെ മോശമായി ബാധിക്കപ്പെട്ടുവെന്ന് റിപ്പോർട്ട് നിരീക്ഷിക്കുന്നു. വർദ്ധിച്ചുവരുന്ന ഉപഭോഗത്തെ അടിസ്ഥാനമാക്കിയുള്ള ആവശ്യകത, വായ്പകള്‍ നേടുന്നത് കൂടുതല്‍ സുഗമമാകുന്നത്, വായ്പാദാതാക്കള്‍ക്കിടയിലെ മത്സരാധിഷ്ഠിത സമീരം എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങളാണ് , ഇന്ത്യയിലെ വ്യക്തിഗത വായ്പകളുടെ ആവശ്യകത വർദ്ധിപ്പിക്കുന്നതെന്ന് സ്വാമിനാഥന്‍ വിശദീകരിച്ചു. ആർബിഐ റിപ്പൊ നിരക്ക് ഉയര്‍ത്തിയതിന് സമാനമായി ഭവന വായ്പാ നിരക്കുകള്‍ ഉയര്‍ന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.