7 Dec 2023 10:28 AM
Summary
- ProvayBlue ഇഞ്ചക്ഷന്റെ ജനറിക് പതിപ്പാണ് സൈഡസിന്റെ ഉല്‍പ്പന്നം.
- 10 മില്ലിഗ്രാം/2 രണ്ട് മില്ലിഗ്രാം, 50 മില്ലിഗ്രാം/5മില്ലിഗ്രാം വീര്യമുള്ള മെത്തിലീന്‍ ബ്ലൂ ഇന്‍ജക്ഷന്‍ നിര്‍മ്മിക്കാനും വിപണനം ചെയ്യാനുമാണ് അനുമതി
അപൂര്‍വ രക്തരോഗ ചികിത്സക്കുള്ള ജനറിക് ഉല്‍പ്പന്നം വിപണിയിലെത്തിക്കാന്‍ യുഎസ് ഹെല്‍ത്ത് റെഗുലേറ്ററായ യുഎസ്എഫ്ഡിഎയില്‍ നിന്ന് സൈഡസ് ലൈഫ് സയന്‍സസ് അനുമതി ലഭിച്ചു. 10 മില്ലിഗ്രാം/2 രണ്ട് മില്ലിഗ്രാം, 50 മില്ലിഗ്രാം/5മില്ലിഗ്രാം വീര്യമുള്ള മെത്തിലീന്‍ ബ്ലൂ ഇന്‍ജക്ഷന്‍ നിര്‍മ്മിക്കാനും വിപണനം ചെയ്യാനും കമ്പനിക്ക് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനില്‍ (യുഎസ്എഫ്ഡിഎ) അന്തിമ അനുമതി ലഭിച്ചതായി മരുന്ന് കമ്പനി പറഞ്ഞു.
ProvayBlue ഇഞ്ചക്ഷന്റെ ജനറിക് പതിപ്പാണ് സൈഡസിന്റെ ഉല്‍പ്പന്നം. നിലവില്‍ ഇത് കുത്തിവയ്പ്പിനുതകുന്ന ചെറിയ കുപ്പികളിലായാണ് വിപണികള്‍ പ്രധാനമായി ഇപ്പോഴും ലഭ്യമാകുന്നത്. അതേസമയം സിഡസ് മെത്തിലീന്‍ ബ്ലൂ കുത്തിവയ്പ്പിന്റെ ഒരു ജനറിക് പതിപ്പ് ചെറിയ ബോട്ടിലിലും കമ്പനി നല്‍കി വരുന്നുണ്ട്.
കുപ്പിയില്‍ ലഭ്യമാകുകയെന്നത് നേട്ടങ്ങളും ഗുണങ്ങളുമുള്ള താങ്ങാനാവുന്ന ഓപ്ഷനാണെന്നാണ് കമ്പനി സൂചിപ്പിക്കുന്നത്. മെത്തലിന്‍ ബ്ലൂ കുത്തിവയ്പ്പ് ഒരു ഓക്‌സിഡേഷന്‍-റിഡക്ഷന്‍ ഏജന്റാണ്, ഇത് മെത്തമോഗ്ലോബിനെമിയ ഉള്ള ശിശുരോഗ, മുതിര്‍ന്ന രോഗികളുടെ ചികിത്സയ്ക്കായി സൂചിപ്പിച്ചിരിക്കുന്നു.
റിപ്പോര്‍ട്ടുകളനുസരിച്ച് മെത്തിലീന്‍ ബ്ലൂ കുത്തിവയ്പ്പ് 10mg/2ml, 50mg/5ml എന്നീ അളവുകളില്‍ അമേരിക്കയില്‍ ഏകദേശം 73.4 മില്യണ്‍ ഡോളറിന്റെ വാര്‍ഷിക വില്‍പ്പനയാണ് നേടിയത്.