image

13 July 2022 3:24 AM GMT

Healthcare

ഓറല്‍ ഹെല്‍ത്ത്‌കെയറിലെ വളര്‍ച്ച കോള്‍ഗേറ്റിന് നേട്ടമാകുമെന്ന് കമ്പനി

MyFin Desk

ഓറല്‍ ഹെല്‍ത്ത്‌കെയറിലെ വളര്‍ച്ച കോള്‍ഗേറ്റിന് നേട്ടമാകുമെന്ന് കമ്പനി
X

Summary

 ഓറല്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ചെലവ് വര്‍ദ്ധിച്ചിതന്റെയും, കമ്പനിയുടെ നവീകരണത്തിലുള്ള ശ്രദ്ധകേന്ദ്രീകരണത്തിന്റെയും പിന്‍ബലത്തില്‍ കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യയ്ക്ക് വരുന്ന വര്‍ഷങ്ങളില്‍ ശക്തമായ വളര്‍ച്ച തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി. കഴിഞ്ഞ കുറച്ചു ദശകങ്ങളിലായി ഇന്ത്യയിലെ ഓറല്‍ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ കൂടിയിട്ടുണ്ട്. നിലവില്‍ കോള്‍ഗേറ്റ് പാമൊലീവ് ഇന്ത്യയ്ക്ക് ഓറല്‍ കെയര്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നും 95 ശതമാനം  ടോണോവറാണുള്ളത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യുടെ അറ്റ വില്‍പ്പന 5,066 കോടി രൂപയുടേതായിരുന്നു.  വില്‍പ്പന 5,000 കോടി രൂപ എന്ന […]


ഓറല്‍ ഹെല്‍ത്ത്‌കെയര്‍ മേഖലയിലെ ചെലവ് വര്‍ദ്ധിച്ചിതന്റെയും, കമ്പനിയുടെ നവീകരണത്തിലുള്ള ശ്രദ്ധകേന്ദ്രീകരണത്തിന്റെയും പിന്‍ബലത്തില്‍ കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യയ്ക്ക് വരുന്ന വര്‍ഷങ്ങളില്‍ ശക്തമായ വളര്‍ച്ച തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്പനി. കഴിഞ്ഞ കുറച്ചു ദശകങ്ങളിലായി ഇന്ത്യയിലെ ഓറല്‍ ഹെല്‍ത്ത് പ്രവര്‍ത്തനങ്ങള്‍ കൂടിയിട്ടുണ്ട്. നിലവില്‍ കോള്‍ഗേറ്റ് പാമൊലീവ് ഇന്ത്യയ്ക്ക് ഓറല്‍ കെയര്‍ ഉത്പന്നങ്ങളുടെ വില്‍പ്പനയില്‍ നിന്നും 95 ശതമാനം ടോണോവറാണുള്ളത്. 2022 സാമ്പത്തിക വര്‍ഷത്തില്‍ കോള്‍ഗേറ്റ് പാമോലീവ് ഇന്ത്യുടെ അറ്റ വില്‍പ്പന 5,066 കോടി രൂപയുടേതായിരുന്നു. വില്‍പ്പന 5,000 കോടി രൂപ എന്ന ഒരു സുപ്രധാന നാഴികക്കല്ല് കടന്നു, 4.1 ശതമാനത്തിന്റെ ശക്തമായ ലാഭ വളര്‍ച്ച, 31 ശതമാനത്തിന്റെ ശക്തമായ എബിറ്റിഡ, 67 ശതമാനത്തിന്റെ മൊത്ത ലാഭ വളര്‍ച്ച എന്നിവയും കമ്പനി നല്‍കുന്നുണ്ടെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ റാം രാഘവന്‍ പറഞ്ഞു.