9 Feb 2022 9:33 PM GMT
Summary
ഡിസംബര്‍ പാദത്തില്‍ ഏകീകൃത അറ്റാദായത്തില്‍ 61 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍. കമ്പനിയുടെ വാര്‍ഷിക അറ്റാദായം 148 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നാണ് ആസ്റ്റര്‍. ദുബായിലും കൊച്ചിയിലും ആസ്ഥാനമായ കമ്പനിയുടെ പ്രസ്താവനയനുസരിച്ച്, ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 19 ശതമാനം വര്‍ധിച്ച് 2,650 കോടി രൂപയായി. കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34 ശതമാനം വര്‍ധിച്ച് 618 കോടി രൂപയായി. […]
ഡിസംബര്‍ പാദത്തില്‍ ഏകീകൃത അറ്റാദായത്തില്‍ 61 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയര്‍. കമ്പനിയുടെ വാര്‍ഷിക അറ്റാദായം 148 കോടി രൂപയായി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സേവന ദാതാക്കളില്‍ ഒന്നാണ് ആസ്റ്റര്‍.
ദുബായിലും കൊച്ചിയിലും ആസ്ഥാനമായ കമ്പനിയുടെ പ്രസ്താവനയനുസരിച്ച്, ഡിസംബര്‍ പാദത്തില്‍ ഏകീകൃത വരുമാനം 19 ശതമാനം വര്‍ധിച്ച് 2,650 കോടി രൂപയായി.
കമ്പനിയുടെ ഇന്ത്യയിലെ വരുമാനം 34 ശതമാനം വര്‍ധിച്ച് 618 കോടി രൂപയായി. അറ്റാദായമാകട്ടെ 36 കോടി രൂപയായി ഉയർന്നു. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിൽ ആസ്റ്റർ 8 കോടി രൂപ നഷ്ടത്തിലായിരുന്നു .
ആറ് ജി സി സി രാജ്യങ്ങളിലും ഇന്ത്യയിലുമായി ആസ്റ്റര്‍ ഹെല്‍ത്ത്‌കെയറിന് 27 ആശുപത്രികളും 1118 ക്ലിനിക്കുകളും 323 ഫാര്‍മസികളും ഒന്‍പത് ലാബുകളും 57 പേഷ്യന്റ് എക്‌സ്പീരിയന്‍സ് സെന്ററുകളുമുണ്ട്. 31,100 ഡോക്ടര്‍മാരും 7,063 നഴ്‌സുമാരും ഉള്‍പ്പെടെ 24,300 ലധികം ജീവനക്കാര്‍ ഈ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
ബ്രൗണ്‍ഫീല്‍ഡ് സൗകര്യവും കുറഞ്ഞ കാപെക്‌സ് നിക്ഷേപമുള്ള ഒന്നലധികം പ്രൊജക്ടുകള്‍ കമ്പനി ഏറ്റെടുക്കുകയാണെന്നും ഇവയ്ക്ക് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നല്ല വളര്‍ച്ചാ സാധ്യതയുണ്ടെന്നും ആസ്റ്റര്‍ ശൃംഖലയുടെ സ്ഥാപക ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍ പറഞ്ഞു.
ഇതിന്റെ ഭാഗമായി കോഴിക്കോട് 300 കിടക്കകളുള്ള മദര്‍ ഹോസ്പിറ്റലിന്റെ പ്രവര്‍ത്തനങ്ങള്‍ സംഘം ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ആദ്യഘട്ടം 2023 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ ആരംഭിക്കും.