16 July 2024 4:47 PM GMT
Summary
- കടം നല്‍കിയവര്‍ക്ക് പണം തിരികെ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പാപ്പരത്വ നടപടികള്‍ നേരിടേണ്ടിവരുന്നത്
- നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) ഹൈദരാബാദ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്
- ജിവികെ കോള്‍ ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനം പത്തു വര്‍ഷത്തിനു മുമ്പ് വായ്പ എടുത്തിരുന്നു
കടം നല്‍കിയവര്‍ക്ക് പണം തിരികെ നല്‍കുന്നതില്‍ പരാജയപ്പെട്ടതിന് പാപ്പരത്വ നടപടികള്‍ നേരിടേണ്ടിവരുമെന്ന് ജിവികെ പവര്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനോട് (ജിവികെപിഐഎല്‍) കോര്‍പ്പറേറ്റ് പാപ്പരത്വ കോടതി അറിയിച്ചു.
ഐസിഐസിഐ ബാങ്ക് ലിമിറ്റഡിന്റെ നേതൃത്വത്തിലുള്ള ലെന്‍ഡേഴ്സ് ഗ്രൂപ്പിന്റെ ഹര്‍ജിയിലാണ് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍ടി) ഹൈദരാബാദ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്.
ജിവികെ കോള്‍ ഡെവലപ്പേഴ്‌സ് ലിമിറ്റഡ് എന്ന സ്ഥാപനം പത്തു വര്‍ഷത്തിനു മുമ്പ് വായ്പ എടുത്തിരുന്നു. ഇതിന് ജിവികെപിഐഎല്‍ ഒരു ഗ്യാരന്ററായി പ്രവര്‍ത്തിച്ചു.
എന്‍സിഎല്‍ടി ബെഞ്ച് ജൂലൈ 12ന് പുറപ്പെടുവിച്ച ഉത്തരവ് തിങ്കളാഴ്ച പരസ്യമാക്കി. 2022ലാണ് ഐസിഐസിഐ ബാങ്ക് ഹര്‍ജി സമര്‍പ്പിച്ചത്.
എന്‍സിഎല്‍ടി, സതീഷ് കുമാര്‍ ഗുപ്തയെ പാപ്പരത്തത്തിന്റെ കാലത്ത് കമ്പനി കൈകാര്യം ചെയ്യുന്നതിനുള്ള ഇടക്കാല റെസലൂഷന്‍ പ്രൊഫഷണലായി നിയമിച്ചു.
കമ്പനി അതിന്റെ ബാധ്യതകള്‍ അംഗീകരിക്കുകയും 2018-19, 2019-20, 2020-21 സാമ്പത്തിക വര്‍ഷങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ കോര്‍പ്പറേറ്റ് ഗ്യാരണ്ടിയുടെ വസ്തുത സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.