1 Feb 2024 8:22 AM
Summary
- അസംസ്‌കൃത എണ്ണ ഉൽപ്പാദനം 1.0% കുറഞ്ഞു
- നവംബറില്‍ 7.9% ആയിരുന്നു മുഖ്യ മേഖലകളുടെ വളര്‍ച്ച
- ഏപ്രിൽ-ഡിസംബർ കാലയളവില്‍ 8.1% വാര്‍ഷിക വളര്‍ച്ച പ്രകടമാക്കി
ഡിസംബറിൽ ഇന്ത്യയുടെ എട്ട് മുഖ്യ മേഖലകൾ രേഖപ്പെടുത്തിയത് 3.8 ശതമാനം വളർച്ച. 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് ഇത്. കൽക്കരി, ക്രൂഡ് ഓയിൽ, സ്റ്റീൽ, സിമൻറ്, വൈദ്യുതി, വളം, റിഫൈനറി ഉൽപന്നങ്ങൾ, പ്രകൃതിവാതകം എന്നിവയെയാണ് 8 മുഖ്യ മേഖലകളായി കണക്കാക്കുന്നത്. 2023 നവംബറിൽ മുഖ്യ മേഖലകളുടെ വളർച്ച 7.9 ശതമാനമായിരുന്നു. 2022 ഡിസംബറിൽ 8.3 ശതമാനം വളർച്ചയായിരുന്നു ഈ മേഖലകളുടെ മൊത്തം വളര്‍ച്ച.
ഏപ്രിൽ-ഡിസംബർ കാലയളവില്‍, ഇന്ത്യയുടെ എട്ട് പ്രധാന വ്യവസായങ്ങളുടെ ഉൽപ്പാദനം 8.1 ശതമാനം വാര്‍ഷിക വളര്‍ച്ച പ്രകടമാക്കി. 2022-23ലെ ആദ്യ ഒമ്പത് മാസങ്ങളിലും സമാനമായ വളര്‍ച്ചാ നിരക്കായിരുന്നു പ്രകടമാക്കിയിരുന്നത്.
ഡിസംബറിലെ എട്ട് സെക്ടറുകളുടെ പ്രകടനം ഇപ്രകാരമാണ്:
* കൽക്കരി ഉൽപ്പാദനത്തിലെ വാര്‍ഷിക വളര്‍ച്ച ഡിസംബറില്‍ 10.6 ശതമാനമാണ്. നവംബറിലിത് 10.9 ശതമാനം ആയിരുന്നു.
*അസംസ്‌കൃത എണ്ണ ഉൽപ്പാദനം ഡിസംബറില്‍ 1.0 ശതമാനം കുറഞ്ഞു, നവംബറിലിത് 0.4 ശതമാനം ആയിരുന്നു
*പ്രകൃതി വാതക ഉൽപ്പാദനം ഡിസംബറില്‍ 6.6 ശതമാനം വർധിച്ചു. നവംബറില്‍ 7.6 ശതമാനമായിരുന്നു വളര്‍ച്ച
*റിഫൈനറി ഉൽപ്പന്നങ്ങളുടെ ഉല്‍പ്പാദനം ഡിസംബറില്‍ 2.6 ശതമാനം ഉയർന്നു. നവംബറില്‍ 12.4 ശതമാനം ആയിരുന്നു.
*വളം ഉൽപ്പാദനം 5.8 ശതമാനം വർധിച്ചു. നവംബറിലെ 3.4 ശതമാനമായിരുന്നു ഈ മേഖലയിലെ ഉല്‍പ്പാദന വളര്‍ച്ച
* സ്റ്റീൽ ഉൽപ്പാദനം ഡിസംബറില്‍ 5.9 ശതമാനം ഉയർന്നു. നവംബറിലിത് 9.4 ശതമാനമായിരുന്നു.
*നവംബറിലെ 4.0 ശതമാനത്തിൽനിന്ന് സിമൻ്റ് ഉൽപ്പാദന വളര്‍ച്ച 1.3 ശതമാനത്തിലേക്ക് താഴ്ന്നു.
*വൈദ്യുതി ഉൽപ്പാദന വളര്‍ച്ച ഡിസംബറില്‍ 0.6 ശതമാനമാണ്. നവംബറിലിത് 5.7 ശതമാനമായിരുന്നു.