image

13 July 2024 2:22 PM GMT

Industries

ഗുഡ്‌നൈറ്റ് ലിക്വിഡ് വേപറൈസറുമായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

MyFin Desk

ഗുഡ്‌നൈറ്റ് ലിക്വിഡ് വേപറൈസറുമായി ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
X

Summary

  • ഇന്ത്യയില്‍ തദ്ദേശീയമായി നിര്‍മിച്ച ആദ്യ മൊസ്‌കിറ്റോ റിപെല്ലന്റ് മോളിക്യൂളാണിത്
  • കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷനാണ് നിര്‍മ്മിച്ചത്
  • ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ് റെനോഫ്‌ളൂത്രിന്‍


ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് പേറ്റന്റ് ഉള്ള ആദ്യത്തെ മോളിക്യൂള്‍ ആയ റെനോഫ്‌ളൂത്രിന്‍ വികസിപ്പിച്ചു. കൊതുകു നിയന്ത്രണത്തിനായുള്ള ഏറ്റവും ഫലപ്രദമായ ലിക്വിഡ് വേപറൈസര്‍ ഫോര്‍മുലേഷനാണ് നിര്‍മ്മിച്ചത്. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ചതാണ് റെനോഫ്‌ളൂത്രിന്‍.

നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഏതു രജിസ്‌ട്രേഡ് ലിക്വിഡ് വേപറൈസര്‍ ഫോര്‍മാറ്റുകളേക്കാളും കൊതുകുകള്‍ക്കെതിരെ കൂടുതല്‍ ഫലപ്രദമാണ് റെനോഫ്‌ളൂത്രിനിലൂടെ നിര്‍മിക്കുന്ന ഈ ഫോര്‍മുലേഷന്‍. പരിശോധനകളും സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ് ബോര്‍ഡ് ആന്റ് രജിസ്‌ട്രേഷന്‍ കമ്മിറ്റിയുടെ അംഗീകാരവും പ്രൊഡക്ടിന് ലഭിച്ചു. ഇന്‍സെക്ടിസൈഡ്‌സ് വിഭാഗത്തിലെ മുന്‍നിരക്കാരായ ജിസിപിഎല്‍ തങ്ങളുടെ പുതിയ ഗുഡ്‌നൈറ്റ് ഫ്‌ളാഷ് ലിക്വിഡ് വേപറൈസറിലാണ് ഈ റെനോഫ്‌ളൂത്രിന്‍ ഫോര്‍മേഷന്‍ അവതരിപ്പിക്കുന്നത്.

പുതുമകള്‍ അവതരിപ്പിക്കന്നതില്‍ 127 വര്‍ഷത്തെ പാരമ്പര്യമുള്ള ഗോദ്‌റെജ് ഇന്ത്യയില്‍ തദ്ദേശീയമായ പല പുതുമകളും അവതരിപ്പിച്ചിട്ടുണ്ടെന്ന് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുധീര്‍ സിതാപതി ചൂണ്ടിക്കാട്ടി. പേറ്റന്റ് ഉള്ള റെനോഫ്‌ളുത്രിന്‍ മോളിക്യൂള്‍ ഉപവയോഗിക്കാന്‍ ഇടക്കാലത്തേക്ക് ജിസിപിഎല്ലിനു മാത്രമാണ് അവകാശമുള്ളതെന്ന് സുധീര്‍ സിതാപതി കൂട്ടിച്ചേര്‍ത്തു.

റീഫില്ലും വേപറൈസര്‍ മിഷ്യനും അടങ്ങിയ സമ്പൂര്‍ണ പാക്കിന് 100 രൂപ വിലയിലാണ് ഗുഡ്‌നൈറ്റ് ഫ്‌ളാഷ് ലഭ്യമാക്കിയിട്ടുള്ളത്. റീഫില്ലുകള്‍ വെറും 85 രൂപ വീതമായും ലഭ്യമാക്കി ചെറിയ നഗരങ്ങളിലും പട്ടണങ്ങളിലും ഗ്രാമീണ ഭാഗങ്ങളിലുമുള്ള ഉപഭോക്താക്കള്‍ക്കു സേവനം നല്‍കുകയാണ്.