2 Dec 2023 1:45 PM GMT
Summary
- ഇതിന്റെ ഭാഗമായി ബിസിനസ് ഡെബിറ്റ് കാര്‍ഡും ലഭിക്കും
- ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരം ആമസോണ്‍ ലഭ്യമാക്കും
- എംഎസ്എംഇ മേഖലയ്ക്ക് വായ്പകള്‍ക്കു പുറമേ കൂടുതല്‍ സേവനങ്ങള്‍
ഗോദ്റെജ് ക്യാപിറ്റലിന്റെ ബിസിനസ് സൊലൂഷന്‍ സംവിധാനമായ നിര്‍മാണ്‍ ഡിബിഎസ് ബാങ്ക് ഇന്ത്യ, വീസ, ആമസോണ്‍ എന്നിവയുമായി സഹകരണത്തിലേര്‍പ്പെടുന്നു.
രാജ്യത്തെ ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭങ്ങളുടെ (എംഎസ്എംഇ; MSME)വളര്‍ച്ചയില്‍ പിന്തുണയ്ക്കാനാണ് ഈ സഹകരണം. ആഭ്യന്തര -ആഗോള തലത്തില്‍ ചെറുകിട സംരംഭകരുടെ ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനും വില്‍ക്കാനുമുള്ള അവസരങ്ങള്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കന്നത്.
ഇന്ത്യയിലും ആഗോള തലത്തിലും ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള അവസരം ഇതിന്റെ ഭാഗമായി ആമസോണ്‍ ലഭ്യമാക്കും. ഡിബിഎസ് ബാങ്ക് ഇന്ത്യ പ്രത്യേക കറന്റ് അക്കൗണ്ടുകള്‍ നിര്‍മാണ്‍ ഉപഭോക്താക്കള്‍ക്കു ലഭ്യമാക്കും.വീസ ലളിതമായ ബാങ്കിംഗ് നീക്കങ്ങള്‍ക്ക് സഹായിക്കും.
ചെറുകിട സംരംഭങ്ങള്‍ക്ക് ഉപഭോക്തൃ നിര വിപുലമാക്കാനും പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കാനും ജീവനക്കാരുടെ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ത്രൈമാസ മിനിമം ബാലന്‍സ് ഒരു വര്‍ഷത്തേക്ക് ഒഴിവാക്കുക, ടാലി, ഇആര്‍പി എന്നിവ ബാങ്കിംഗുമായി സംയോജിപ്പിക്കുക, മത്സരാധിഷ്ടിതമായ ട്രേഡ്, എഫ്എക്സ് പ്രൈസിംഗ് തുടങ്ങിയവയും ബിസിനസ് ഡെബിറ്റ് കാര്‍ഡും ഇതിന്റെ ഭാഗമായി ലഭിക്കും.
വായ്പകള്‍ക്കു പുറമേ കൂടുതല്‍ സേവനങ്ങള്‍ എംഎസ്എംഇ മേഖലയ്ക്ക് നല്‍കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്ന് ഗോദ്റെജ് ക്യാപിറ്റല്‍ മാനേജിങ് ഡയറക്ടറും സിഇഒയുമായ മനീഷ് ഷാ പറഞ്ഞു.