image

20 Jun 2024 12:20 PM IST

Industries

ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡില്‍ നിന്ന് പ്രോജക്റ്റ് നേടി ജെന്‍സോള്‍ എഞ്ചിനീയറിംഗ്

MyFin Desk

gensol engineering won the project from gujarat urja vikas nigam limited
X

Summary

  • ഈ വിഭാഗത്തില്‍ അതിന്റെ ഓര്‍ഡര്‍ ബുക്ക് 3,100 കോടി രൂപയായി
  • ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് നേരത്തെ കമ്പനിക്ക് സമാനമായ ശേഷിയില്‍ ബിഇഎസ്എസ് പ്രോജക്ട് നല്‍കിയിരുന്നു
  • ബാറ്ററി എനര്‍ജി സ്റ്റോറേജ് പര്‍ച്ചേസ് എഗ്രിമെന്റ് കാലയളവില്‍ ഒന്നും രണ്ടും ഘട്ടങ്ങള്‍ ഉള്‍പ്പെടെ 2,685 കോടി രൂപയുടെ മൊത്തം വരുമാനം ഈ പ്രോജക്റ്റ് ഉണ്ടാക്കും.


ജിയുവിഎന്‍എല്ലില്‍ നിന്ന് 250 മെഗാവാട്ട്/500 മെഗാവാട്ട് ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം പ്രോജക്റ്റ് (ബിഇഎസ്എസ്) നേടിയതായി ജെന്‍സോള്‍ എഞ്ചിനീയറിംഗ് ബുധനാഴ്ച അറിയിച്ചു. ഈ വിഭാഗത്തില്‍ അതിന്റെ ഓര്‍ഡര്‍ ബുക്ക് 3,100 കോടി രൂപയായി. ഗുജറാത്ത് ഊര്‍ജ വികാസ് നിഗം ലിമിറ്റഡ് നേരത്തെ കമ്പനിക്ക് സമാനമായ ശേഷിയില്‍ ബിഇഎസ്എസ് പ്രോജക്ട് നല്‍കിയിരുന്നു.

'500 മെഗാവാട്ട്/1000 മെഗാവാട്ട് ബിഇഎസ്എസ് പ്രോജക്റ്റില്‍ എത്താന്‍ ജിയുവിഎന്‍എല്‍ 250 മെഗാവാട്ട്/500 മെഗാവാട്ട് എന്ന ഗ്രീന്‍ഷൂ ഓപ്ഷന്‍ അനുവദിച്ചിട്ടുണ്ട്. ഇത് അതിന്റെ മൊത്തം ബിഇഎസ്എസ് ഓര്‍ഡര്‍ ബുക്കിനെ 3,100 കോടി രൂപയിലേക്ക് കൊണ്ടുപോകുന്നതായി ജെന്‍സോള്‍ എഞ്ചിനീയറിംഗ് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗില്‍ പറഞ്ഞു.

500 മെഗാവാട്ട്/1,000 മെഗാവാട്ട് ഊര്‍ജ്ജ സംഭരണ സംവിധാനം അര്‍ത്ഥമാക്കുന്നത് 500 മെഗാവാട്ട് ബാറ്ററി ഊര്‍ജ്ജത്തിന് ഒരു മണിക്കൂറിലധികം പവര്‍ ബാക്കപ്പ് നല്‍കാന്‍ കഴിയുമെന്നാണ്. ഇത് മൊത്തം 1,000 മെഗാവാട്ട് ഉത്പാദനം നല്‍കുന്നു.

12 വര്‍ഷത്തെ ബാറ്ററി എനര്‍ജി സ്റ്റോറേജ് പര്‍ച്ചേസ് എഗ്രിമെന്റ് കാലയളവില്‍ ഒന്നും രണ്ടും ഘട്ടങ്ങള്‍ ഉള്‍പ്പെടെ 2,685 കോടി രൂപയുടെ മൊത്തം വരുമാനം ഈ പ്രോജക്റ്റ് ഉണ്ടാക്കും.

ഇത് ഗുജറാത്ത് സംസ്ഥാനത്തെ ഡിസ്‌കോമുകളിലേക്ക് തിരക്കേറിയ സമയത്തും തിരക്കില്ലാത്ത സമയത്തും 'ഓണ്‍-ഡിമാന്‍ഡ്' അടിസ്ഥാനത്തില്‍ വൈദ്യുതി വിതരണം ചെയ്യും. അതുവഴി സൗരോര്‍ജ്ജ സമയത്തിനപ്പുറം പുനരുപയോഗ ഊര്‍ജ്ജ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജ സംഭരണ പര്‍ച്ചേസ് ബാധ്യതകള്‍ നിറവേറ്റുകയും ഗ്രിഡ് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.