Summary
- ഓഹരി ഒന്നിന് 6 രൂപ നിരക്കിൽ ഇടക്കാല ലാഭവിഹിതം
- പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16,226 കോടി രൂപ
മുംബൈ: നടപ്പു സാമ്പത്തിക വർഷത്തിൽ ഡിസംബർ പാദത്തിൽ ഐ ടി സിയുടെ അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 21 ശതമാനം വർധിച്ച് 5,031 കോടി രൂപയായി. പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 16,810 കോടി രൂപയിൽ നിന്ന് 2.3 ശതമാനം ഉയർന്ന് 16,226 കോടി രൂപയായി.
കമ്പനി ഓഹരി ഒന്നിന് 6 രൂപ നിരക്കിൽ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. ഐടിസിയുടെ പ്രവർത്തന ലാഭം വാർഷികാടിസ്ഥാനത്തിൽ 25 ശതമാനം വർധിച്ച് 5,183.5 കോടി രൂപയായി. പ്രവർത്തന മാർജിൻ 574 ബേസിസ് പോയിന്റ് ഉയർന്ന് 31.95 ശതമാനമായി. ഉത്പന്നങ്ങളിലെ വിലക്കയറ്റവും മികച്ച മിശ്രിതവും അസംസ്കൃത വസ്തുക്കളുടെയും മറ്റും ചെലവ് കുറക്കുന്നതിന് സഹായിച്ചു. അസംസ്കൃത വസ്തുക്കൾക്കുള്ള ചെലവ് വാർഷികാടിസ്ഥാനത്തിൽ 21 ശതമാനം വർധിച്ച് 4,986.8 കോടി രൂപയായി.
ഈ പാദത്തിൽ കമ്പനിയുടെ സിഗരറ്റ് വില്പന വാർഷികാടിസ്ഥാനത്തിൽ 17 ശതമാനം വർധിച്ച് 7,288.22 കോടി രൂപയായി. സിഗരറ്റ് ഇതര ബിസിനസിൽ നിന്നുള്ള എഫ് എംസിജി ബിസിനസിൽ വാർഷികാടിസ്ഥാനത്തിൽ 18.4 ശതമാനം വർധിച്ച് 4,841.40 കോടി രൂപയായി.
ഹോട്ടൽ ബിസിനസിലെ വളർച്ച വാർഷികാടിസ്ഥാനത്തിൽ 50.5 ശതമാനം ഉയർന്ന് 712.4 കോടി രൂപയായി.
പേപ്പർ ആൻഡ് പേപ്പർ ബോർഡ് വിഭാഗത്തിലെ വരുമാനത്തിൽ 13 ശതമാനത്തിന്റെ വളർച്ചയുണ്ടായത്. ഈ വിഭാഗത്തിൽ വരുമാനം 2,305.54 കോടി രൂപയായി.
അഗ്രി ബിസിനസിൽ വില്പന വാർഷികാടിസ്ഥാനത്തിൽ 37 ശതമാനം കുറഞ്ഞ് 3,124 കോടി രൂപയായി.
സിഗരറ്റ് ബിസിനസിലെ നികുതിക്ക് മുൻപുള്ള ലാഭം വാർഷികാടിസ്ഥാനത്തിൽ 17 ശതമാനം വർധിച്ച് 4,619.71 കോടി രൂപയായി.