image

3 Feb 2023 9:00 AM GMT

FMCG

ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ രണ്ട് മടങ്ങ് വർധന

PTI

ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ അറ്റാദായത്തിൽ രണ്ട് മടങ്ങ് വർധന
X

Summary

കമ്പനിയുടെ മൊത്ത ചെലവ് മൂനാം പാദത്തിൽ 3,475.31 കോടി രൂപയായി.


മുംബൈ: ബേക്കറി ഫുഡ് കമ്പനിയായ ബ്രിട്ടാനിയ ഇൻഡസ്ട്രീസിന്റെ കൺസോളിഡേറ്റഡ് അറ്റാദായം രണ്ട് മടങ്ങ് വർധിച്ച് 932.40 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 369.18 കോടി രൂപയുടെ അറ്റാദായമാണ് റിപ്പോർട്ട് ചെയ്തിരുന്നത്.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ ഇതേ കാലയളവിലുണ്ടായിരുന്ന 3,574.98 കോടി രൂപയിൽ നിന്ന് 17.39 ശതമാനം വർധിച്ച് 4,196.80 കോടി രൂപയായി.

ചീസ് ബിസ്സിനെസ്സിനായി ബെൽ എസ് എയുമായുള്ള സംയുക്ത സംരംഭ കരാറിലേർപ്പെട്ടതു തുടർന്ന് അതിന്റെ 49 ശതമാനം ഓഹരി വില്പനയും, ശേഷിക്കുന്ന 51 ശതമാനത്തിന്റെ ന്യായമായ മൂല്യ നിർണയവുമാണ് 359 കോടി രൂപയുടെ ലാഭത്തിനു കാരണമെന്ന് കമ്പനി അറിയിച്ചു.

കമ്പനിയുടെ മൊത്ത ചെലവ് മൂനാം പാദത്തിൽ 3,475.31 കോടി രൂപയായി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ റിപ്പോർട്ട് ചെയ്ത 3,123.02 കോടി രൂപയിൽ നിന്നും 11.28 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്.

വാർഷികാടിസ്ഥാനത്തിൽ കമ്പനിക്ക് 16 ശതമാനത്തിന്റെ വളർച്ച ഉണ്ടായിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ വരുൺ ബെറി പറഞ്ഞു. കൂടാതെ വിപണി വിഹിതത്തിൽ സ്ഥിരമായ വളർച്ച കൈവരിക്കുന്നതിനും കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് 12.45 ന് വിപണിയിൽ ബ്രിട്ടാനിയയുടെ ഓഹരികൾ 4.21 ശതമാനം ഉയർന്ന് 4,555.05 രൂപയിലാണ് വ്യാപാരം ചെയുന്നത്.