3 April 2023 11:57 AM IST
Summary
കമ്പനിയുടെ കീഴിലുള്ള ഐസ് ക്രീം ശ്രേണിയാണ് വരുമാനത്തിന്റെ 41 ശതമാനവും സംഭാവന ചെയ്യുന്നത്.
ഉയര്‍ന്ന ഡിമാന്റിനെ തുടര്‍ന്ന് രാജ്യത്തെ വലിയ പാലുത്പന്ന നിര്‍മാതാക്കളായ അമൂലിന്റെ വരുമാനം 18.5 ശതമാനം വര്‍ധിച്ചു. ഇതോടെ 55,055 കോടി രൂപയായിട്ടാണ് വരുമാനം കൂടിയത്. അമൂല്‍ ബ്രാന്‍ഡിന് കീഴില്‍ പാലുത്പന്നങ്ങള്‍ നിര്‍മിച്ച്് വില്‍പന നടത്തുന്നത് ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡാണ്. പുതിയ ഉത്പന്നങ്ങള്‍ക്ക് 21 ശതമാനം വളര്‍ച്ചയുണ്ട്.
കമ്പനിയുടെ കീഴിലുള്ള ഐസ് ക്രീം ശ്രേണിയാണ് വരുമാനത്തിന്റെ 41 ശതമാനവും സംഭാവന ചെയ്യുന്നത്. നെയ്യ്, പാല്‍ അധിഷ്ഠിത ദാഹശമനികള്‍, പനീര്‍, ക്രീം, തൈര് തുടങ്ങിയവയ്‌ക്കെല്ലാം 20-40 ശതമാനം വില്പന വളര്‍ച്ച നേടാനായി.
ജനസംഖ്യ അടസ്ഥാനത്തിലുള്ള 400 നഗരങ്ങളിലെ വില്‍പന വര്‍ധന ലക്ഷ്യമാക്കി വെയര്‍ഹൗസ്, അടിസ്ഥാന സൗകര്യങ്ങളും ബ്രാഞ്ചുകളും വര്‍ധിപ്പിക്കുന്നുണ്ട്. 2025 ഓടെ വില്‍പന ഒരു ലക്ഷം കോടിയായി വര്‍ധിപ്പിക്കാനാണ് അമൂല്‍ ലക്ഷ്യമിടുന്നതെന്ന് ചെയര്‍മാന്‍ ശമ്പല്‍ഭായ് പട്ടേല്‍ വ്യക്തമാക്കി.