അഹമ്മദാബാദ്: ‘അമുൽ’ എന്ന ബ്രാൻഡിൽ അറിയപ്പെടുന്ന ഗുജറാത്ത് കോപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജിസിഎംഎംഎഫ്) പാലിന്റെ വില ഉയർത്തി. ലിറ്ററിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്. പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗുജറാത്ത് ഒഴികെയുള്ള വിപണികളിലാണ് പുതുക്കിയ നിരക്ക് ബാധകമാവുക. ഡൽഹി, കൊൽക്കത്ത, മുംബൈ ഉൾപ്പെടെയുള്ള വിപണികളിലെല്ലാം പുതുക്കിയ നിരക്ക് നടപ്പിലാക്കും.
വില ഉയർത്തുന്നതോടെ ഒരു ലിറ്റർ അമുൽ ടാസ മിൽക്കിന് 54 രൂപയാകും. അമുൽ ഗോൾഡിന് 66 രൂപയാകും.
ഒരു ലിറ്റർ പശുവിൻ പാലിന് ഇപ്പോൾ 56 രൂപയും അമുൽ എ2 എരുമപാലിന് 70 രൂപയുമാണ് പുതിയ വില.