Summary
മുംബൈ: കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിനെതിരെ (എഫ്ആര്‍എല്‍) പാപ്പരത്ത പരിഹാര നടപടികള്‍ ആരംഭിക്കാനുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സില്‍ടി) അംഗീകരിച്ചു. അതേസമയം ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിക്കുന്നതിനുള്ള ആമസോണിന്റെ എതിര്‍പ്പ് ട്രൈബ്യൂണല്‍ തള്ളി. വായ്പക്കാരുടെ അപേക്ഷ അംഗീകരിച്ചുകൊണ്ട് എന്‍സിഎല്‍ടി വിജയ് കുമാര്‍ അയ്യരെ എഫ്ആര്‍എല്‍ന്റെ റെസലൂഷന്‍ പ്രൊഫഷണലായി നിയമിച്ചു. ഈ വര്‍ഷം ഏപ്രിലില്‍, വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ എഫ്ആര്‍എലിനെതിരെ പാപ്പരത്ത പരിഹാര നടപടികള്‍ ആവശ്യപ്പെട്ട് ബാങ്ക് ഓഫ് […]
മുംബൈ: കടക്കെണിയിലായ ഫ്യൂച്ചര്‍ റീട്ടെയില്‍ ലിമിറ്റഡിനെതിരെ (എഫ്ആര്‍എല്‍) പാപ്പരത്ത പരിഹാര നടപടികള്‍ ആരംഭിക്കാനുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ അപേക്ഷ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സില്‍ടി) അംഗീകരിച്ചു.
അതേസമയം ഫ്യൂച്ചര്‍ റീട്ടെയിലിനെതിരെ പാപ്പരത്ത നടപടികള്‍ ആരംഭിക്കുന്നതിനുള്ള ആമസോണിന്റെ എതിര്‍പ്പ് ട്രൈബ്യൂണല്‍ തള്ളി.
വായ്പക്കാരുടെ അപേക്ഷ അംഗീകരിച്ചുകൊണ്ട് എന്‍സിഎല്‍ടി വിജയ് കുമാര്‍ അയ്യരെ എഫ്ആര്‍എല്‍ന്റെ റെസലൂഷന്‍ പ്രൊഫഷണലായി നിയമിച്ചു.
ഈ വര്‍ഷം ഏപ്രിലില്‍, വായ്പ തിരിച്ചടവില്‍ വീഴ്ച വരുത്തിയ എഫ്ആര്‍എലിനെതിരെ പാപ്പരത്ത പരിഹാര നടപടികള്‍ ആവശ്യപ്പെട്ട് ബാങ്ക് ഓഫ് ഇന്ത്യ ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. മെയ് 12 ന്, ആമസോണ്‍ ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്‌റപ്റ്റ്‌സി കോഡിന്റെ സെക്ഷന്‍ 65 പ്രകാരം ഒരു ഇടപെടല്‍ അപേക്ഷ ഫയല്‍ ചെയ്തു.
ഫ്യൂച്ചര്‍ ഗ്രൂപ്പും ബാങ്ക് ഓഫ് ഇന്ത്യയും ഒത്തുകളിച്ചുവെന്നും ഈ ഘട്ടത്തിലെ ഏതെങ്കിലും പാപ്പരത്ത നടപടികള്‍ തങ്ങളുടെ അവകാശങ്ങളിലുള്ള കയ്യേറ്റമാകുമെന്നും ആരോപിച്ചാണ് പാപ്പരത്ത ഹര്‍ജിയെ ആമസോണ്‍ എതിര്‍ത്തത്.