image

28 March 2022 11:01 AM GMT

FMCG

ലുലു ഗ്രൂപ്പ് തമിഴ്‌നാട്ടിൽ 3500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു

Agencies

ലുലു ഗ്രൂപ്പ് തമിഴ്‌നാട്ടിൽ 3500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നു
X

Summary

ദുബായ്: തമിഴ്‌നാട്ടിൽ ഷോപ്പിംഗ് മാൾ, ഹൈപ്പർ മാർക്കറ്റുകൾ, ഭക്ഷ്യ സംസ്കരണ ശാലകൾ എന്നിവ സ്ഥാപിക്കാനായി ലുലു ഗ്രൂപ്പ് 3500-കോടി രൂപ നിക്ഷേപം നടത്തും. തമിഴ്‌നാട്‌ ഇൻഡസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്സ്പോര്ട് പ്രൊമോഷൻ ബ്യൂറോ മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ പൂജ കുൽക്കർണിയും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ യും ഏതു സംബന്ധിച്ച രേഖകൾ അബുദാബിയിൽ ഒപ്പുവെച്ചു. ആദ്യ ഷോപ്പിംഗ് മാൾ 2024-ൽ ചെന്നൈയിലായിരിക്കും ആരംഭിക്കുക. എന്നാൽ ആദ്യത്തെ ഹൈപ്പർ മാർക്കറ്റു ഈ […]


ദുബായ്: തമിഴ്‌നാട്ടിൽ ഷോപ്പിംഗ് മാൾ, ഹൈപ്പർ മാർക്കറ്റുകൾ, ഭക്ഷ്യ സംസ്കരണ ശാലകൾ എന്നിവ സ്ഥാപിക്കാനായി ലുലു ഗ്രൂപ്പ് 3500-കോടി രൂപ നിക്ഷേപം നടത്തും.

തമിഴ്‌നാട്‌ ഇൻഡസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്സ്പോര്ട് പ്രൊമോഷൻ ബ്യൂറോ മാനേജിങ് ഡയറക്ടർ ആൻഡ് സിഇഒ പൂജ കുൽക്കർണിയും ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം എ യും ഏതു സംബന്ധിച്ച രേഖകൾ അബുദാബിയിൽ ഒപ്പുവെച്ചു.

ആദ്യ ഷോപ്പിംഗ് മാൾ 2024-ൽ ചെന്നൈയിലായിരിക്കും ആരംഭിക്കുക. എന്നാൽ ആദ്യത്തെ ഹൈപ്പർ മാർക്കറ്റു ഈ വര്ഷം അവസാനത്തോടെ കോയമ്പത്തൂരിൽ ലക്ഷ്മി മിൽസ് കോമ്പൗണ്ടിൽ തുറക്കും.

തമിഴ്നാട്ടിൽ ലുലു സ്ഥാപിക്കുന്ന ഭക്ഷ്യ സംസ്കരണ ശാലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ യു എ ഇ യിൽ വിൽക്കാനാവുമെന്നു ഇപ്പോൾ യു എ ഇ സന്ദർശിക്കുന്ന തമിഴ്‌നാട്‌ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

അബുദാബി ചേംബർ ഓഫ് കോമേഴ്‌സിൽ നടന്ന ചടങ്ങിൽ തമിഴ്നാട് വ്യവസായ മന്ത്രി തങ്കം തേനര്സു, ലുലു ഗ്രൂപ്പ് ചെയര്മാന് യുസഫാലി എം എ മറ്റു മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.