image

6 Feb 2022 9:01 AM GMT

Banking

Q3-യില്‍ കുതിച്ചുയര്‍ന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്

PTI

Q3-യില്‍ കുതിച്ചുയര്‍ന്ന് ടാറ്റാ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്
X

Summary

ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ടി സി പി എൽ) ഏകീകൃത അറ്റാദായം 22.19 ശതമാനം വര്‍ധിച്ച് 290.07 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 3,208 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വരുമാനം 3,069.56 കോടി രൂപയായിരുന്നു. മൂന്നാം പാദത്തിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4.52 ശതമാനം ഉയര്‍ന്ന് 3,208.38 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 237.38 […]


ഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ ടാറ്റാ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ടി സി പി എൽ) ഏകീകൃത അറ്റാദായം 22.19 ശതമാനം വര്‍ധിച്ച് 290.07 കോടി രൂപയായി.

ഇതേ കാലയളവിൽ കമ്പനിയുടെ വരുമാനം 3,208 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ വരുമാനം 3,069.56 കോടി രൂപയായിരുന്നു.

മൂന്നാം പാദത്തിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 4.52 ശതമാനം ഉയര്‍ന്ന് 3,208.38 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 237.38 കോടി രൂപ അറ്റാദായമായിരുന്നു നേടിയത്.

ടാറ്റാ ഗ്രൂപ്പിന്റെ എഫ് എം സി ജി വിഭാഗത്തിന്റെ മൊത്തം ചെലവ് ഡിസംബര്‍ പാദത്തില്‍ 2,832.68 കോടിയായി. മുന്‍വര്‍ഷത്തെ ഇതേ പാദത്തില്‍ ഇത് 2,790.72 കോടി രൂപയായിരുന്നു.

ഇന്ത്യയില്‍ വില്‍പ്പനയെ അടിസ്ഥാനമാക്കിയുള്ള വളര്‍ച്ച നയിച്ച ശക്തമായ ഒരു പാദമായിരുന്നു ഇതെന്ന് ടി സി പി എലിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ എല്‍ കൃഷ്ണകുമാര്‍ പറഞ്ഞു.

ടി സി പി എലിന്റെ 'ഇന്ത്യ-ബിവറേജസ്' വിഭാഗത്തില്‍ നിന്നുള്ള വരുമാനം 1.01 ശതമാനം ഉയര്‍ന്ന് 1,277.68 കോടി രൂപയായി. മുന്‍വര്‍ഷത്തില്‍ ഇത് 1,264.83 കോടി രൂപയായിരുന്നു. കമ്പനിയുടെ ഇന്ത്യന്‍ ഫുഡ് ബിസിനസ് 16.12 ശതമാനം ഉയര്‍ന്ന് 732.36 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇത് 630.64 കോടി രൂപയായിരുന്നു.

ടാറ്റാ സ്റ്റാര്‍ബക്‌സ് മൂന്നാം പാദത്തില്‍ 60 ശതമാനം വരുമാന വളര്‍ച്ച രേഖപ്പെടുത്തി.

Tags: