Summary
സീമന്‍സിന്റെ 2021 ഡിസംബര്‍ പാദത്തിലെ അറ്റാദായം 15 ശതമാനം ഇടിഞ്ഞ് 250.8 കോടി രൂപയിലെത്തി. കമ്പനിയുടെ മുന്‍ വര്‍ഷത്തെ അറ്റാദായം 295.5 കോടി രൂപയായിരുന്നു. എന്നാല്‍ കമ്പനിയുടെ മൊത്തവരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവാണുണ്ടായത്. മുന്‍ വര്‍ഷം 2,983.3 കോടി രൂപയായിരുന്നത് ഈ പാദത്തില്‍ 3,610 കോടി രൂപയായി ഉയര്‍ന്നു. എന്നാൽ, കമ്പനിയുടെ ആകെ ചെലവ് 2,623 കോടിയില്‍ നിന്ന് 3,272.5 കോടിയായി ഉയര്‍ന്നു. ഈ പാദത്തിലെ സീമന്‍സിന്റെ പ്രവര്‍ത്തന വരുമാനം 3,197 കോടി രൂപയാണ്. അതായത് […]
സീമന്‍സിന്റെ 2021 ഡിസംബര്‍ പാദത്തിലെ അറ്റാദായം 15 ശതമാനം ഇടിഞ്ഞ് 250.8 കോടി രൂപയിലെത്തി. കമ്പനിയുടെ മുന്‍ വര്‍ഷത്തെ അറ്റാദായം 295.5 കോടി രൂപയായിരുന്നു.
എന്നാല്‍ കമ്പനിയുടെ മൊത്തവരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധനവാണുണ്ടായത്. മുന്‍ വര്‍ഷം 2,983.3 കോടി രൂപയായിരുന്നത് ഈ പാദത്തില്‍ 3,610 കോടി രൂപയായി ഉയര്‍ന്നു.
എന്നാൽ, കമ്പനിയുടെ ആകെ ചെലവ് 2,623 കോടിയില്‍ നിന്ന് 3,272.5 കോടിയായി ഉയര്‍ന്നു.
ഈ പാദത്തിലെ സീമന്‍സിന്റെ പ്രവര്‍ത്തന വരുമാനം 3,197 കോടി രൂപയാണ്. അതായത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 11.8 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഒക്ടോബര്‍ മുതല്‍ സെപ്തംബര്‍ വരെ യാണ് കമ്പനിയുടെ പ്രവർത്തന വർഷം.
സീമന്‍സിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള പുതിയ ഓര്‍ഡറുകള്‍ 5,300 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷത്തേതില്‍ നിന്നും 65.3 ശതമാനം വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കമ്പനിയുടെ ഓര്‍ഡര്‍ ബാക്‌ലോഗ് 15,575 കോടി രൂപയാണ്.