Summary
മുംബൈ: 2021 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ജ്യോതി ലാബ്‌സ് ലിമിറ്റഡിന്റെ ഉയർന്ന ചെലവുകൾ കാരണം അറ്റാദായത്തിൽ 28.57% ഇടിവ് രേഖപ്പെടുത്തി 38.02 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞതനുസരിച്ച് കമ്പനിയുടെ അറ്റാദായം 53.23 കോടി രൂപയായിരുന്നു. പക്ഷെ, അവലോകന കാലയളവിലെ ഏകീകൃത മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിലെ 482.99 കോടിയിൽ നിന്ന് 542.66 കോടി രൂപയായി. ഫാബ്രിക് കെയർ വിഭാഗത്തിൽ മൂന്നാം പാദത്തിൽ […]
മുംബൈ: 2021 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ ജ്യോതി ലാബ്‌സ് ലിമിറ്റഡിന്റെ ഉയർന്ന ചെലവുകൾ കാരണം അറ്റാദായത്തിൽ 28.57% ഇടിവ് രേഖപ്പെടുത്തി 38.02 കോടി രൂപയിലെത്തി.
കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞതനുസരിച്ച് കമ്പനിയുടെ അറ്റാദായം 53.23 കോടി രൂപയായിരുന്നു.
പക്ഷെ, അവലോകന കാലയളവിലെ ഏകീകൃത മൊത്ത വരുമാനം കഴിഞ്ഞ വർഷത്തെ ഇതേ പാദത്തിലെ 482.99 കോടിയിൽ നിന്ന് 542.66 കോടി രൂപയായി.
ഫാബ്രിക് കെയർ വിഭാഗത്തിൽ മൂന്നാം പാദത്തിൽ കഴിഞ്ഞ വർഷത്തെ 175.87 കോടി രൂപയിൽ നിന്നുയർന്ന് ഈ വർഷം 209.08 കോടി രൂപ വരുമാനം കമ്പനി നേടി. ഡിഷ് വാഷിംഗ് വിഭാഗമാകട്ടെ 201.13 കോടി വരുമാനം രേഖപ്പെടുത്തി. ഇത് കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 182.09 കോടി രൂപയായിരുന്നു. ഗാർഹിക കീടനാശിനിയിൽ വരുമാനം മുൻ വർഷം ഇതേ പാദത്തിലെ 46.86 കോടി രൂപയിൽ നിന്ന് 51.44 കോടി രൂപയായും ഉയർന്നു. വ്യക്തിഗത പരിചരണ വിഭാഗത്തിൽ 52.86
കോടി രൂപയിൽ നിന്ന് 52.97 കോടി രൂപയായും ഉയർന്നു.
മൂന്നാം പാദത്തിലെ മൊത്തം ചെലവ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ 414.93 കോടി രൂപയിൽ നിന്ന് 495.32 കോടി രൂപയായി വർദ്ധിച്ചു. ഉപയോഗിച്ച വസ്തുക്കളുടെ കണക്കെടുത്താലും ഈ വർദ്ധനവ് 203.67 കോടി രൂപയിൽ നിന്ന് 269.18 കോടി രൂപയായി വർദ്ധിക്കുകയാണ് ഉണ്ടായതെന്ന് കമ്പനി അറിയിച്ചു.