16 Jan 2022 5:50 AM GMT
Summary
ഡൽഹി: ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന്റെ (എഫ് ആർ എൽ) ലോൺ ഡിഫോൾട്ട് ഒഴിവാക്കാൻ സമാറയോട് ആവശ്യപ്പെട്ട് ആമസോൺ. ബിഗ് ബസാർ പോലുള്ള കടക്കെണിയിലായ ചില്ലറ വ്യാപാര ബിസിനസുകൾ 7,000 കോടി രൂപയ്ക്ക് വാങ്ങാൻ കമ്പനി താൽപ്പര്യം കാണിച്ചിരുന്നു. പണലഭ്യതയില്ലാത്തതിനാൽ ചില്ലറ വ്യാപാരത്തിലേക്ക് ജനുവരി 29നകം 3,500 കോടി രൂപ നിക്ഷേപിക്കുമോ എന്ന് സ്ഥിരീകരിക്കാൻ എഫ് ആർ എല്ലിന്റെ സ്വതന്ത്ര ഡയറക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന തീയതിക്കകം കടം കൊടുക്കുന്നവർക്ക് പണമടയ്ക്കാൻ ഇത് കൊണ്ട് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. പ്രൈവറ്റ് […]
ഡൽഹി: ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡിന്റെ (എഫ് ആർ എൽ) ലോൺ ഡിഫോൾട്ട് ഒഴിവാക്കാൻ സമാറയോട് ആവശ്യപ്പെട്ട് ആമസോൺ. ബിഗ് ബസാർ പോലുള്ള കടക്കെണിയിലായ ചില്ലറ വ്യാപാര ബിസിനസുകൾ 7,000 കോടി രൂപയ്ക്ക് വാങ്ങാൻ കമ്പനി താൽപ്പര്യം കാണിച്ചിരുന്നു.
പണലഭ്യതയില്ലാത്തതിനാൽ ചില്ലറ വ്യാപാരത്തിലേക്ക് ജനുവരി 29നകം 3,500 കോടി രൂപ നിക്ഷേപിക്കുമോ എന്ന് സ്ഥിരീകരിക്കാൻ എഫ് ആർ എല്ലിന്റെ സ്വതന്ത്ര ഡയറക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവസാന തീയതിക്കകം കടം കൊടുക്കുന്നവർക്ക് പണമടയ്ക്കാൻ ഇത് കൊണ്ട് പ്രാപ്തമാക്കുകയാണ് ലക്ഷ്യം. പ്രൈവറ്റ് ഇക്വിറ്റി ഫണ്ടിനായി എഫ് ആർ എൽ കമ്പനിയുടെ സാമ്പത്തിക വിശദാംശങ്ങൾ ത്വരിതഗതിയിൽ സൂക്ഷ്മപരിശോധന നടത്തി വിശദാംശങ്ങൾ സമാറയ്ക്കു കൈമാറാൻ ആമസോൺ ആവശ്യപ്പെട്ടിട്ടുണ്ട്.
2020 ജൂണിലാണ് സമാറ ക്യാപിറ്റൽ, എഫ് ആർ എൽന്റെ ബിസിനസുകൾ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത്.
ആമസോൺ സ്വന്തം സംരക്ഷണത്തിനായാണ് സമാറയും എഫ്ആർഎല്ലും തമ്മിലുള്ള ഇടപാട് സുഗമമാക്കാൻ ശ്രമിക്കുന്നത്. ഭാവിയിലെ നിക്ഷേപം മുന്നിൽ കണ്ട്, എഫ് ആർ എൽ റിലയൻസ് റീട്ടെയിലിന് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ആമസോണിന്റെ ലക്ഷ്യം.
ശതകോടീശ്വരനായ മുകേഷ് അംബാനി 24,713 കോടി രൂപയ്ക്ക് മറ്റു ബിസിനസ് ഗ്രൂപ്പുകൾ ഏറ്റെടുക്കുന്നതിനോടൊപ്പം എഫ് ആർ എൽന്റെ ബിസിനസുകൾ ഏറ്റെടുക്കുന്നതിനെ ആമസോൺ എതിർത്തിരുന്നു. ഇതോടെയാണ് സമാറ ക്യാപിറ്റൽ ബിസിനസ്സ് എഫ് ആർ എൽ ഏറ്റെടുക്കാൻ തയ്യാറായത്.
യു എസ് ഇ-കൊമേഴ്‌സ് ഭീമന്മാർ ഫ്യൂച്ചർ ഗ്രൂപ്പിനെ 2020 ഒക്ടോബറിൽ സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിൽ (എസ്‌ഐഎസി) നിയമപ്രശ്നത്തിൽ വലിച്ചിഴച്ചതിനെത്തുടർന്ന് ഫ്യൂച്ചർ ഗ്രൂപ്പും ആമസോണും കനത്ത നിയമപോരാട്ടത്തിൽ അകപ്പെട്ടിരുന്നു. കോടീശ്വരനായ മുകേഷ് അംബാനിയുടെ സ്വത്തുക്കൾ വിൽക്കുന്നതിനുള്ള കരാറിൽ എഫ്‌ആർഎൽ ഏർപ്പെട്ടത് കരാർ ലംഘനമാണെന്നു കാണിച്ചായിരുന്നു ഇത്.