image

8 Dec 2023 11:31 AM GMT

FMCG

രൂചി കൂടുതല്‍ ഐടിസി ഉല്‍പ്പന്നങ്ങള്‍ക്ക്; വിറ്റത് 17,100 കോടി രൂപയുടെ FMCG

MyFin Desk

Ruchi sold more ITC products to FMCG worth Rs 17,100 crore
X

Summary

വലിയ വരുമാനം നല്‍കിയത് ആശീര്‍വാദ് ആട്ടയുടെ വില്‍പ്പന


ഈ വര്‍ഷം സെപ്റ്റംബര്‍ വരെയുള്ള ഒമ്പത് മാസം എഫ്എംസിജി ഭക്ഷ്യ വിഭാഗത്തില്‍ ആഭ്യന്തര വില്‍പ്പനയുടെ കാര്യത്തില്‍ ഐടിസി ലിമിറ്റഡ് എതിരാളികളായ ബ്രിട്ടാനിയ, അദാനി വില്‍മര്‍, പാര്‍ലെ പ്രൊഡക്ട്‌സ് എന്നിവരെ പിന്തള്ളി.

ഐടിസി ഫുഡ് എഫ്എംസിജി വില്‍പ്പന 17,100 കോടി രൂപയും,

ബ്രിട്ടാനിയ 16,700 കോടി രൂപയും,

അദാനി വില്‍മര്‍ 15,900 കോടി രൂപയും,

പാര്‍ലെ പ്രൊഡക്ട്‌സ് 14,800 കോടി രൂപയും, മൊണ്ടെലെസ് 13,800 കോടി രൂപയും,

ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (എച്ച്‌യുഎല്‍) 12,200 കോടി രൂപയും നേടി.

മാര്‍ക്കറ്റ് ട്രാക്കര്‍ നീല്‍സെന്‍ ഐക്യുവിന്റെ ഏറ്റവും പുതിയ കണക്ക്പ്രകാരമാണിത്.

കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ അദാനി വില്‍മര്‍ ആയിരുന്നു വിപണിയില്‍ ഒന്നാമന്‍. അന്ന് നാലാം സ്ഥാനത്തായിരുന്നു ഐടിസി.

ഈ വര്‍ഷം ഭക്ഷ്യ വിഭാഗം എഫ്എംസിജി വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ ഐടിസിയെ സഹായിച്ചത് ആശീര്‍വാദ് എന്ന ബ്രാന്‍ഡില്‍ വിറ്റ ആട്ടയായിരുന്നു. ഐടിസിക്ക് വലിയ വരുമാനം നല്‍കിയത് ആശീര്‍വാദ് ആട്ടയുടെ വില്‍പ്പനയിലൂടെയായിരുന്നു.

മറുവശത്ത് അദാനി വില്‍മറിന്റെ വരുമാനം ഇടിയാന്‍ കാരണം ഭക്ഷ്യ എണ്ണ വില കുത്തനെ ഇടിഞ്ഞതാണ്.

രാജ്യത്തെ ഏറ്റവും വലിയ ഭക്ഷ്യ എണ്ണ കമ്പനികളിലൊന്നാണ് അദാനി വില്‍മര്‍.

2022 ഏപ്രില്‍-മെയ് മാസങ്ങളില്‍ ടണ്ണിന് 2,000 ഡോളറില്‍ നിന്ന് ഭക്ഷ്യ എണ്ണ വില വന്‍ തോതില്‍ ഇടിഞ്ഞു. ഈ വര്‍ഷം സെപ്റ്റംബറില്‍ ഭക്ഷ്യ എണ്ണ വില ടണ്ണിന് 1000 ഡോളറിലും താഴെയാവുകയും ചെയ്തു.