image

12 April 2024 10:21 AM GMT

FMCG

കൂള്‍ ഡ്രിങ്ക്‌സ് മുതല്‍ ഐസ്‌ക്രീം വരെ; വേനല്‍ വിപണിയിലെ താരമാകുന്ന എഫ്എംസിജികള്‍

MyFin Desk

cool market that benefits from the summer heat
X

Summary

  • വേനല്‍കാല വിപണികളില്‍ പ്രതിവര്‍ഷം മുന്നേറി കൂള്‍ ഡ്രിങ്ക്‌സ് വിപണി
  • പ്രമുഖ സിനിമാ താരാളങ്ങള്‍ വിവിധ കമ്പനിയുടെ മുഖങ്ങളായി കഴിഞ്ഞു
  • താപനിലക്കൊപ്പം ഐസ്‌ക്രീം വിപണിയും ഉയരുന്നു.


ചൂട് ക്രമാതീതമായി ഉയര്‍ന്ന ഉഷ്ണ തരംത്തിലേക്ക് വഴിമാറിക്കഴിഞ്ഞു. എന്നാല്‍ കോളടിച്ചത് ശീതളപാനീയമടക്കമുള്ള 'തണുപ്പന്‍' വിപണികള്‍ക്കാണ്. ജ്യുസുകള്‍, മിനറല്‍ വാട്ടര്‍, ഫിസ് പാനീയങ്ങള്‍, ഐസ് ക്രീമുകള്‍, എന്നിവയ്ക്കാണ് ഡിമാന്റ് ഉയര്‍ന്നത്. അതിനാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന എഫ്എംസിജി കമ്പനികള്‍ നല്ലൊരു കോള്‍ വേനല്‍ കാല വിപണിയില്‍ നിന്നും പ്രതീക്ഷിക്കുന്നുണ്ട്.

ആവശ്യം വര്‍ധിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഉപഭോക്തൃ മുന്‍ഗണ പരിഗണിച്ചാണ് ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നത്. വേനല്‍ക്കാലം സ്വാഭാവികമായും ശീതളപാനീയ വിഭാഗങ്ങള്‍ക്ക് അനുകൂലമാണ്. പ്രമുഖ ബ്രാന്‍ഡുകളിലൂടെ ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്നത് തുടരുകയതന്നെ ചെയ്യുമെന്നാണ് പെപ്‌സികോ വ്യക്തമാക്കിയിരിക്കുന്നത്.

പെപ്സി, 7അപ്പ്, മിറിന്‍ഡ, മൗണ്ടന്‍ ഡ്യൂ, സ്ലൈസ്, ഗറ്റോറേഡ്, ട്രോപ്പിക്കാന എന്നിങ്ങനെ ബ്രാന്‍ഡുകളുടെ ഉടമസ്ഥതയിലുള്ള കമ്പനി കാമ്പെയ്നുകള്‍ ആരംഭിച്ചിട്ടുണ്ട്. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാ, ഹൃത്വിക് റോഷന്‍, മഹേഷ് ബാബു, കിയാര അദാനി, നയന്‍താര തുടങ്ങിയ പ്രമുഖ താരങ്ങള്‍ ഈ ബ്രാന്‍ഡുകളുടെ പരസ്യ മുഖങ്ങളാണ്.

'മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ആരംഭിച്ച ഹൈ ഒക്ടെന്‍ ഡ്രിങ്കുകളുടെ മുന്നേറ്റത്തില്‍ അവേശഭരിതാണ്. ഞങ്ങളുടെ എല്ലാ കാംബെയ്‌നുകളോടും ഉപഭോക്താക്കള്‍ വളരെ പോസിറ്റീവായി പ്രതികരിക്കുന്നുണ്ട്.' പെപ്‌സി ഇന്ത്യ വ്യക്തമാക്കി.

ശക്തമായ വേനല്‍ക്കാലം നല്ലതാണെന്ന പക്ഷത്താണ് ഡാബര്‍ ഇന്ത്യ. കമ്പനിയുടെ ഗ്ലൂക്കോസ് പോര്‍ട്ട് ഫോളിയോ അത്രയേറെ മുന്നേറ്റം കാഴ്ച്ച വയ്ക്കുന്നതാണ് കാര്യം. വേനല്‍ക്കാലത്തെ ഡിമാന്റ് കണക്കിലെടുത്ത് ഉത്തരാഖണ്ഡിലെ പന്ത് നഗറിലെ പ്ലാന്റ് വിപുലീകരിച്ചിരിക്കുകയാണ് കമ്പനി. കൂടാതെ, ഇന്‍ഡോറില്‍ പാനീയങ്ങള്‍ക്കായി ഒരു പുതിയ യൂണിറ്റും ജമ്മുവില്‍ എയറേറ്റഡ് ഫ്രൂട്ട് പാനീയങ്ങള്‍ക്കായി ഒരു പുതിയ യൂണിറ്റും ആരംഭിച്ചിട്ടുണ്ട്.

ഉപഭോക്താക്കളുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നത് വേനല്‍ കാലങ്ങളിലാണ്. ഉപഭോക്താക്കളുടെ താല്‍പ്പര്യങ്ങളോട് എപ്പോഴും ഇണങ്ങിച്ചേരുമെന്നും വിതരണം വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും കൊക്കക്കോള ഇന്ത്യ വക്താവ് അറിയിച്ചു. ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് ഈ വേനല്‍ കാലത്ത് പ്രത്യേകിച്ച് ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ നീണ്ടു നില്‍ക്കുന്ന ഉഷ്ണ തരംഗങ്ങള്‍ പ്രവചിച്ചിട്ടുണ്ട്. ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ ചൂടേറിയ പ്രവചനങ്ങള്‍ക്ക് കാതോര്‍ക്കുകയാണ് ദക്ഷിണ കൊറിയന്‍ മിഠായി കമ്പനിയായ ലോട്ടി വെല്‍ഫുഡ് കമ്പനിയുടെ ഭാഗമായി ഹവ്‌മോര്‍ ഐസ്‌ക്രീം വിഭാഗം പറയുന്നു. സീസണില്‍ 12 പുതിയ ഫ്‌ളേവറുകള്‍ അവതരിപ്പിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്.

ഉയര്‍ന്ന നിലവാരമുള്ളതും വ്യത്യസ്തവുമായ ഐസ്‌ക്രീം ഉല്‍പന്നങ്ങള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡിനും രാജ്യത്തുടനീളമുള്ള വര്‍ദ്ധിച്ചുവരുന്ന താപനിലയ്ക്കും ഇടയില്‍ ഈ സീസണില്‍ ഉപഭോക്തൃ പ്രതീക്ഷകള്‍ നിറവേറ്റുന്നതില്‍ മുന്നിലാണെന്ന് ബാസ്‌കിന്‍ റോബിന്‍സ് ഇന്ത്യ പറഞ്ഞു. 'പുതിയ പ്ലാന്റിനൊപ്പം ഞങ്ങളുടെ തന്ത്രപ്രധാനമായ കണ്ടുപിടിത്തങ്ങളും ഉപഭോക്തൃ മുന്‍ഗണനകളില്‍ പടികള്‍ കയറാന്‍ ഞങ്ങളെ പ്രാപ്തരാക്കുന്നു. സീസണില്‍ പുതിയ രുചികള്‍ മാത്രമല്ല, ലഘുഭക്ഷണത്തിന് അനുയോജ്യമായ നിരവധി പുതിയ ആവേശകരമായ ഫോര്‍മാറ്റുകള്‍ അവതരിപ്പിക്കാനും ഈ സമീപനം ഞങ്ങളെ സഹായിക്കും.' ദക്ഷിണേഷ്യയിലെ ബാസ്‌കിന്‍ റോബിന്‍സിന്റെ മാസ്റ്റര്‍ ഫ്രാഞ്ചൈസിയായ ഗ്രാവിസ് ഫുഡ്സിന്റെ സിഇഒ മോഹിത് ഖട്ടര്‍ പറഞ്ഞു.