26 Nov 2024 2:02 PM GMT
Summary
- മേഖലയിലെ വളര്‍ച്ച ഇരട്ടിയാകും
- ഈ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ എഫ് എം സി ജി മേഖലയിലുണ്ടായ നിയമനങ്ങളില്‍ 32ശതമാനം വളര്‍ച്ച
- ഭക്ഷ്യ സംസ്‌കരണ വ്യവസായം 2025-26 ഓടെ 535 ബില്യണ്‍ ഡോളറായി ഉയരും
ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ വ്യവസായം കുതിക്കുന്നതായി റിപ്പോര്‍ട്ട്. നിലവിലെ സാഹചര്യമനുസരിച്ച് വളര്‍ച്ച ഇരട്ടിയാകും.
പാലുല്‍പ്പന്നങ്ങള്‍, റെഡി-ടു-ഈറ്റ് ഭക്ഷണങ്ങള്‍, ഫ്രോസണ്‍ ഫുഡ്, ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ ഉല്‍പ്പന്ന വിഭാഗങ്ങള്‍ വിതരണ ശൃംഖലയിലും വിപണി ഗവേഷണത്തിലും പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. 2025-26 ഓടെ ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ വളര്‍ച്ച ഇരട്ടിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ എഫ് എം സി ജി (ഫാസ്റ്റ്-മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്സ്) മേഖലയില്‍ ഒട്ടേറെ പുതിയ നിയമനങ്ങള്‍ക്ക് വഴി തെളിയും. ടീംലീസ് എഡ്ടെക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 2024 ന്റെ രണ്ടാം പകുതിയില്‍ ഈ മേഖലയിലെ പുതു നിയമനങ്ങള്‍ 32 ശതമാനം ഉയര്‍ന്നു.
ഗ്രാമീണ, അര്‍ധ നഗര വിപണികളിലേക്കുള്ള, ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ കടന്നുകയറ്റമാണ് ഈ വര്‍ധനവിന് കാരണം. ഇത് 2019-20 ലെ 263 ബില്യണ്‍ ഡോളറില്‍ നിന്ന് 2025-26 ഓടെ 535 ബില്യണ്‍ ഡോളറായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ FMCG തൊഴില്‍ മേഖലയും അതിവേഗം വികസിക്കും. നഗരങ്ങളില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുകയും പ്രാദേശിക വിപണികള്‍ വിപുലീകരിക്കുകയും ചെയ്യുന്നതോടെ പുതിയ നിയമനങ്ങള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.