image

6 July 2024 9:33 AM GMT

FMCG

എഫ്എംസിജി മേഖല ഉയര്‍ന്ന വളര്‍ച്ച കൈവരിക്കും

MyFin Desk

എഫ്എംസിജി മേഖല ഉയര്‍ന്ന   വളര്‍ച്ച കൈവരിക്കും
X

Summary

  • കഴിഞ്ഞ സാമ്പത്തിക വര്‍ഷം എഫ്എംസിജി മേഖലയുടെ വളര്‍ച്ച 5-7 ശതമാനമായിരുന്നു
  • ഫുഡ് ആന്‍ഡ് ബിവറേജ് വിഭാഗം 8-9 ശതമാനം വളര്‍ച്ച കൈവരിക്കും
  • ഹോം കെയര്‍ 8-9 ശതമാനം വളര്‍ച്ച നേടുമെന്നും ക്രിസില്‍ റേറ്റിംഗ്‌സ്


ഉപഭോക്തൃ ഉല്‍പ്പന്ന മേഖല (എഫ്എംസിജി)ഈ സാമ്പത്തിക വര്‍ഷം 7-9 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കുമെന്ന് ക്രിസില്‍ റേറ്റിംഗ്‌സ്. ഗ്രാമീണ, നഗര മേഖലകളില്‍നിന്നുള്ള ഡിമാന്‍ഡിന്റെ പശ്ചാത്തലത്തിലാണ് മികച്ച വളര്‍ച്ച നേടാന്‍ പര്യാപ്തമാകുക. 2023-24ല്‍ എഫ്എംസിജി മേഖലയുടെ വളര്‍ച്ച 5-7 ശതമാനമായിരുന്നു.

ഫുഡ് ആന്‍ഡ് ബിവറേജ് (എഫ് ആന്‍ഡ് ബി) വിഭാഗത്തിനായുള്ള പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വിലയില്‍ നേരിയ വര്‍ധനവോടെ ഒറ്റ അക്ക വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു. എന്നിരുന്നാലും, വ്യക്തിഗത പരിചരണം, ഹോം കെയര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രധാന അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരത കൈവരിക്കാന്‍ സാധ്യതയേറെയാണ്.

'ഉല്‍പ്പന്ന വിഭാഗങ്ങളിലും സ്ഥാപനങ്ങളിലും വരുമാന വളര്‍ച്ച വ്യത്യസ്തമായിരിക്കും. ഗ്രാമീണ ഡിമാന്‍ഡ് മെച്ചപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തില്‍ ഈ സാമ്പത്തിക വര്‍ഷം എഫ് ആന്‍ഡ് ബി വിഭാഗം 8-9 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വ്യക്തിഗത പരിചരണ വിഭാഗം 6-7 ശതമാനവും ഹോം കെയര്‍ 8-9 ശതമാനവും വളരാന്‍ സാധ്യതയുണ്ട്.

എഫ്എംസിജി കമ്പനികള്‍ ഒര്‍ഗാനിക് അല്ലാത്ത് അവസരങ്ങള്‍ നിരീക്ഷിക്കുന്നത് തുടരും, ഇത് ഉല്‍പ്പന്ന ഓഫറുകള്‍ വിപുലീകരിക്കാന്‍ അവരെ സഹായിക്കും, റിപ്പോര്‍ട്ട് പറയുന്നു.

മണ്‍സൂണിനെയും കാര്‍ഷിക വരുമാനത്തെയും ആശ്രയിച്ചുള്ള ഗ്രാമീണ സമ്പദ്വ്യവസ്ഥയിലെ സുസ്ഥിരമായ പുരോഗതി, സ്ഥിരമായ ഡിമാന്‍ഡ് സൃഷ്ടിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു.