image

31 Jan 2024 11:26 AM GMT

FMCG

ഡാബര്‍ ഇന്ത്യയുടെ ലാഭം ഉയര്‍ന്നു

MyFin Desk

Dabur Indias profits soar
X

Summary

  • മൂന്നാം പാദത്തില്‍ വരുമാനത്തില്‍ ഏഴ്ശതമാനം വര്‍ധനവുണ്ടായി
  • മൊത്തം ചെലവിലും വര്‍ധനവ്


മൂന്നാംപാദത്തില്‍ എഫ്എംസിജി കമ്പനിയായ ഡാബര്‍ ഇന്ത്യയുടെ ലാഭം 6.24 ശതമാനം ഉയര്‍ന്ന് 506 കോടി രൂപയായി. ഒരു വര്‍ഷം മുമ്പ് ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ കമ്പനി 476.65 കോടി രൂപയാണ് അറ്റാദായം നേടിയതാതെന്ന് ഡാബര്‍ ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു.

അവലോകന പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 7 ശതമാനം ഉയര്‍ന്ന് 3,255.06 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ഇത് 3,043.17 കോടി രൂപയായിരുന്നു.'ഹോം & പേഴ്സണല്‍ കെയര്‍, ഫുഡ് & ബിവറേജസ് ബിസിനസ്സ് എന്നിവയുടെ സ്ഥിരമായ പ്രകടനമാണ് മികവിനു കാരണം' എന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

ഡിസംബര്‍ പാദത്തില്‍ ഡാബര്‍ ഇന്ത്യയുടെ മൊത്തം ചെലവ് 7.82 ശതമാനം ഉയര്‍ന്ന് 2,720.62 കോടി രൂപയായി.

ഡാബര്‍ ഇന്ത്യയുടെ മൊത്തം വരുമാനം 2023 സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തില്‍ 7.58 ശതമാനം വര്‍ധിച്ച് 3,382.43 കോടി രൂപയായി. ഡാബര്‍ ഇന്ത്യയുടെ ഓഹരി ബിഎസ്ഇയില്‍ 543.50 രൂപയിലാണ് വ്യാപാരം നടക്കുന്നത്, മുന്‍ ക്ലോസിനേക്കാള്‍ 1.43 ശതമാനം ഉയര്‍ന്നു.FMCG major Dabur India Ltd