27 Sep 2023 8:45 AM GMT
വനിതാ ഫാഷന്‍ രംഗത്തെ പ്രമുഖരാകാന്‍ ടിസിഎന്‍എസിന്റെ 51 ശതമാനം ഓഹരികള്‍ സ്വന്തമാക്കി ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയ്ല്‍ ലിമിറ്റഡ്. ആദിത്യ ബിര്‍ള 1650 കോടി രൂപയ്ക്കാണ് ഓഹരികള്‍ ഏറ്റെടുത്തത്. ഇതോടെ കൂടെ ആദിത്യ ബിര്‍ള ഫാഷന്റെ അനുബന്ധ കമ്പനിയായി ടിസിഎന്‍എസ് ക്ലോത്തിംഗ് മാറി.
കരാര്‍ പ്രകാരം, കമ്പനിയുടെ ഓഹരി മൂലധനത്തിന്റെ 22 ശതമാനം വരുന്ന 1.41 കോടി ഇക്വിറ്റി ഓഹരികളാണ് ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയ്ല്‍ ഏറ്റെടുത്തത്. ഓപ്പണ്‍ ഓഫറിലൂടെയും ഓഹരി വാങ്ങല്‍ കരാർവഴിയുമായി മൊത്തം 3.29 കോടി ഓഹരികളാണ് ഏറ്റെടുത്തത്. ഇത് ഓഹരി മൂലധനത്തിന്റെ 51 ശമതാനം വരും.
എല്ലാ വിഭാഗത്തിലും സമഗ്ര ഫാഷന്‍ പോര്‍ട്ട്‌ഫോളിയോ നിര്‍മ്മിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ആദിത്യ ബിര്‍ള വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 12,418 കോടി രൂപയുടെ വരുമാനമാണ് ആദിത്യ ബിര്‍ള ഫാഷന്‍ റീട്ടെയ്ല്‍ നേടിയത്.
ഇന്ത്യയിലുടനീളമുള്ള ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറുകളില്‍ 6,837 വില്‍പ്പന കേന്ദ്രങ്ങളുള്‍പ്പെടെ 33,874 മള്‍ട്ടി-ബ്രാന്‍ഡ് ഔട്ട്ലെറ്റുകളുള്ള കമ്പനിക്ക് 4,008 സ്വന്തം സ്റ്റോറുകളുമണ്ട്.