6 Oct 2023 11:02 AM GMT
Summary
- കമ്പനിയുടെ ചെലവിലും വര്‍ധന
- ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 66 ശതമാനം കൂടുതലാണ്
- ശമ്പള വര്‍ധനവും പയ്‌മെന്റ്പ്രോസസിങുമാണ് ചെലവ് ഉയര്‍ത്തിയത്
ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് ഫ്ളാറ്റ്‌ഫോം ക്രെഡ്് 2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 1484 കോടി രൂപ മൊത്തവരുമാനം നേടി. മുന്‍വര്‍ഷമിതേ കാലയളവിലെ 422 കോടി രൂപയേക്കാള്‍ മൂന്നിരട്ടി വര്‍ധനയാണ് നേടിയത്. 2000-21 സാമ്പത്തിക വര്‍ഷത്തിലിത് 95 കോടി രൂപയായിരുന്നു.
എന്നാല്‍ കമ്പനിയുടെ നഷ്ടം മുന്‍വര്‍ഷത്തെ 1279 കോടി രൂപയില്‍നിന്ന് ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1347 കോടി രൂപയായി വര്‍ധിച്ചു.
2023 മാര്‍ച്ചിലവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ചെലവ് കുത്തനെ ഉയര്‍ന്ന് 2831 കോടി രൂപയിലെത്തി. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ 66 ശതമാനം കൂടതലാണ്. ജീവനക്കാരുടെ ശമ്പളത്തിലും മറ്റുമുണ്ടായ വര്‍ധനയും പേയ്‌മെന്റ്പ്രോസസിങ് ചാര്‍ജുമാണ് കമ്പനിയുടെ് ചെലവ് ഉയര്‍ത്തിയത്. പേയ്‌മെന്റ് പ്രോസസിങ് ചെലവ് മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 155 കോടി രൂപയായില്‍നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ 704 കോടി രൂപയായി ഉയര്‍ന്നു. 549 കോടി രൂപയുടെ അധികച്ചെലവ്.
കമ്പനിയുടെ പേയ്മെന്റ് പ്രോസസ് മൂല്യം 2022 സാമ്പത്തിക വര്‍ഷത്തിലെ 2.5 ലക്ഷം കോടി രൂപയില്‍നിന്ന് 2023 ല്‍ 4 .4 ലക്ഷം കോടിയായി ഉയര്‍ന്നതാണ് പ്രോസസിംഗ് ചെലവ് ഉയരാനുള്ള കാരണം.
പ്രോസസിംഗ് ചെലവ് കുറയ്ക്കുവാനായി. ബാങ്കുകളുമായി കൂടുതല്‍ നേരിട്ടുള്ള സംയോജനം നടത്താന്‍ ശ്രമിക്കുമെന്ന് കമ്പനി അറിയിച്ചു. മറ്റു ബിസിനസുകളില്‍നിന്ന് വരുമാനം വര്‍ധിപ്പിക്കുവാനും കമ്പനി ഉദ്ദേശിക്കുന്നതായി ഫിന്‍ ടെക് കമ്പനി സീനിയര്‍ എക്സിക്യൂട്ടീവ് അറിയിച്ചു.
തൊഴിലാളികളുടെ ആനുകൂല്യ ചിലവുകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തിലെ 307 .6 കോടി രൂപയില്‍ നിന്ന് രണ്ടരയിരട്ടിയിലധികം വര്‍ധിച്ച് 788 കോടി രൂപയായി ഉയര്‍ന്നതും കമ്പനിയുടെ നഷ്ടം കൂട്ടി. എന്നാലും വിപണന ചെലവുകള്‍ 975 കോടി രൂപയില്‍നിന്ന് 713 കോടി രൂപയിലേക്ക് താഴ്ത്താന്‍ സാധിച്ചത് നഷ്ടം നിയന്ത്രിക്കാന്‍ സഹായകമായിയെന്നും കമ്പനി എക്സിക്യൂട്ടീവ് പറഞ്ഞു.