image

2 Feb 2023 9:45 AM GMT

Financial Services

യുപിഐ ഇടപാടുകള്‍ ഇനിയും ഉയരും, നാലു വര്‍ഷത്തിനിടെ ഇടപാട് മൂല്യത്തില്‍ 121% വര്‍ധന

MyFin Desk

upi transactions growth
X

Summary

ഡിസംബറില്‍ യുപിഐ വഴി നടന്ന പേയ്മെന്റുകളുടെ മൂല്യം 12.82 ലക്ഷം കോടി രൂപ കടന്നുവെന്ന് സാമ്പത്തിക സേവന വകുപ്പ് ട്വിറ്റര്‍ വഴി വ്യക്തമാക്കിയിരുന്നു.


ഡെല്‍ഹി: വരുന്ന സാമ്പത്തിക വര്‍ഷവും രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ അളവില്‍ ഗണ്യമായ വര്‍ധനയുണ്ടായേക്കും. കഴിഞ്ഞ ദിവസം അവതരിപ്പിച്ച കേന്ദ്ര ബജറ്റ് പ്രകാരം 2022ല്‍ യുപിഐ വഴി 126 ലക്ഷം കോടി രൂപയുടെ ഇടപാടാണ് നടന്നത്.

ഏകദേശം 7,400 കോടി ഡിജിറ്റല്‍ പേയ്‌മെന്റുകളാണ് ഇക്കാലയളവില്‍ നടന്നതെന്നും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. 2019 മുതല്‍ കഴിഞ്ഞ വര്‍ഷം വരെയുള്ള കണക്കെടുത്താല്‍ യുപിഐ ഇടപാടുകളുടെ എണ്ണത്തില്‍ 115 ശതമാനം വര്‍ധനയും, മൂല്യം കണക്കാക്കിയാല്‍ 121 ശതമാനം വര്‍ധനയുമാണ് ഉണ്ടായിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ യുപിഐ വഴി നടന്ന പേയ്മെന്റുകളുടെ മൂല്യം 12.82 ലക്ഷം കോടി രൂപ കടന്നുവെന്ന് സാമ്പത്തിക സേവന വകുപ്പ് ട്വിറ്റര്‍ വഴി വ്യക്തമാക്കിയിരുന്നു. അക്കാലയളവില്‍ 782 കോടി ഇടപാടുകളാണ് യുപിഐ വഴി നടന്നത്.

മാത്രമല്ല നവംബറില്‍ യുപിഐ വഴി 730.9 കോടി ഇടപാടുകള്‍ നടന്നുവെന്നും ഇവയുടെ ആകെ മൂല്യം 11.90 ലക്ഷം കോടി രൂപയായിരുന്നുവെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഡിസംബറില്‍ യുപിഐ ഇടപാടുകള്‍ക്ക് ആര്‍ബിഐ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. പേ ലേറ്ററിനു ഏകദേശം സമാനമായ രീതിയിലുള്ള ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഇതുവഴി ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ നിന്നുള്ള പര്‍ച്ചേസ്, ഹോട്ടല്‍ ബുക്കിംഗ്, നിക്ഷേപം എന്നിങ്ങനെയുള്ള സാധനങ്ങളുടെയും, സേവനങ്ങളുടെയും പേയ്മെന്റ് ഇവയുടെ ഡെലിവറിയ്ക്ക് ശേഷം നല്‍കിയാല്‍ മതിയാകും.