image

13 Dec 2022 8:24 AM GMT

Financial Services

നവംബറില്‍ പേടിഎമ്മിന്റെ വായ്പ വിതരണം 39,000 കോടി രൂപയായി

MyFin Desk

paytm loan distribution november
X

Summary

  • ഒക്ടോബറില്‍ ഇത് 37,000 കോടി രൂപയായിരുന്നു.


ഡെല്‍ഹി: പേഎടിഎമ്മിന്റെ വായ്പാ വിതരണം (വാര്‍ഷിക റണ്‍ റേറ്റ് അടിസ്ഥാനത്തില്‍) നവംബറില്‍ 39,000 കോടി രൂപയായെന്ന് മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ്.ഒക്ടോബറില്‍ ഇത് 37,000 കോടി രൂപയായിരുന്നുവെന്നും റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വ്യക്തമാക്കി.

ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ പേടിഎമ്മിന്റെ മൊത്ത വ്യാപാര മൂല്യം 37 ശതമാനം വര്‍ധിച്ചു. ഇത് കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 1.67 ലക്ഷം കോടി രൂപയില്‍ നിന്നും 2.28 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

വിതരണം ചെയ്ത വായ്പകളുടെ മൂല്യം വാര്‍ഷികാടിസ്ഥാനത്തില്‍ നാലു മടങ്ങ് വര്‍ധിച്ച് 1,328 കോടി രൂപയില്‍ നിന്ന് 6,292 കോടി രൂപയായി. വിതരണം ചെയ്ത വായ്പകളുടെ എണ്ണം രണ്ടര മടങ്ങ് വര്‍ധിച്ച് 27 ലക്ഷത്തില്‍ നിന്നും 68 ലക്ഷമായി.

പേടിഎമ്മിന്റെ മര്‍ച്ചെന്റ് ഡിവൈസ് സബ്‌സ്‌ക്രിപ്ഷന്‍ മൂന്ന് മടങ്ങ് വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 16 ലക്ഷത്തില്‍ നിന്നും 55 ലക്ഷമായി. പ്രതിമാസ ഇടപാടുകള്‍ നടത്തുന്ന ശരാശരി ഉപഭോക്താക്കളുടെ എണ്ണം 33 ശതമാനം വര്‍ധിച്ച് 8.4 കോടിയായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 6.3 കോടിയായിരുന്നു.