image

20 Dec 2022 5:03 AM GMT

Financial Services

പേടിഎം ഇടപാടില്‍ തട്ടിപ്പ് നടന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടോ? 'പേയ്മെന്റ് പ്രൊട്ടക്ട്' ഇതിന് പരിഹാരമാണ്

MyFin Desk

പേടിഎം ഇടപാടില്‍ തട്ടിപ്പ് നടന്നാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടോ? പേയ്മെന്റ് പ്രൊട്ടക്ട് ഇതിന് പരിഹാരമാണ്
X


ഡിജിറ്റല്‍ ആപ്പു വഴി പണം കൈമാറ്റം ചെയ്യുമ്പോള്‍ തട്ടിപ്പ് നടന്നാല്‍ അതിന് പരിരക്ഷയുണ്ടോ? ഇല്ല എന്നു തന്നെ പറയേണ്ടി വരും. എന്നാല്‍ നിയമപരമായ വഴിയിലൂടെ പരാതി നല്‍കി ഇതിന് പരിഹാരത്തിന് ശ്രമിക്കാം. പക്ഷെ, ഇത്തരം തട്ടിപ്പുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കുകയാണ് ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ പേടിഎം.

എച്ച്ഡിഎഎഫ്സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സുമായി ചേര്‍ന്ന് ഡിജിറ്റല്‍ പണമിടപാട് സ്ഥാപനമായ പേടിഎം യുപിഐ ഇടപാടുകള്‍ക്കായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കാനൊരുങ്ങുന്നു. 'പേയ്മെന്റ് പ്രൊട്ടക്ട്' എന്ന ഇന്‍ഷുറന്‍സ് പരിരക്ഷയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് നടത്തുന്ന ഇടപാടുകള്‍ക്കും, പേടിഎം വാലറ്റുകളില്‍ നടത്തുന്ന ഇടപാടുകള്‍ക്കുമായി പേടിഎം ഒരുക്കുന്നത്. ഡിജിറ്റല്‍ പേയ്മെന്റുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളില്‍ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുകയാണ് ലക്ഷ്യം.

സൗജന്യമല്ല

എന്നാല്‍ ഇത് സൗജന്യമല്ല. ഉപഭോക്താക്കള്‍ ഒരു വര്‍ഷം കുറഞ്ഞത് 30 രൂപയാണ് പ്രീമിയമായി നല്‍കേണ്ടത്. നിലവില്‍ 10,000 രൂപവരെയുള്ള തട്ടിപ്പുകളില്‍ നിന്നാണ് സംരക്ഷണം. ഭാവിയില്‍ കവറേജ് ഒരു ലക്ഷം രൂപ വരെയായി ഉയര്‍ത്തിയേക്കാമെന്നും സൂചനകളുണ്ട്. ഡിജിറ്റല്‍ പേയ്മെന്റുകളുടെ വിശ്വാസ്യത വര്‍ധിപ്പിക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യം.

സേവനം ലഭിക്കാന്‍


പേടിഎം ഉപഭോക്താക്കള്‍ പേടിഎം ആപ്ലിക്കേഷനില്‍ 'പേയ്മെന്റ് പ്രൊട്ടക്ട്' എന്ന് സെര്‍ച്ച് ചെയ്ത്, പേരും, മൊബൈല്‍ നമ്പറും നല്‍കി പ്രൊസീഡ് ടൂ പേ എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പണമടച്ചാല്‍ ഈ സേവനം ലഭ്യമാകും.


അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലെ പേടിഎമ്മിന്റെ മൊത്ത വ്യാപാരമൂല്യം 37 ശതമാനം വര്‍ധിച്ച് 2.28 ലക്ഷം കോടി രൂപയായിരുന്നു. പേടിഎമ്മിന്റെ മര്‍ച്ചെന്റ് ഡിവൈസ് സബ്സ്‌ക്രിപ്ഷന്‍ മൂന്ന് മടങ്ങ് വര്‍ധിച്ച് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത 16 ലക്ഷത്തില്‍ നിന്നും 55 ലക്ഷവുമായി. പ്രതിമാസ ഇടപാടുകള്‍ നടത്തുന്ന ശരാശരി ഉപഭോക്താക്കളുടെ എണ്ണം 33 ശതമാനം വര്‍ധിച്ച് 8.4 കോടിയായി. കഴിഞ്ഞ വര്‍ഷം നവംബറില്‍ ഇത് 6.3 കോടിയായിരുന്നു.