15 Dec 2022 3:11 PM GMT
Summary
- ഇന്ന് (ഡിസംബർ 15) എൻഎസ്ഇയിൽ മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂലധനം 44,012 കോടി രൂപയായിരുന്നപ്പോൾ, കേരളത്തിൽ നിന്നുള്ള നാല് ബാങ്കുകളുടേത് മൊത്തം വെറും 38,458 കോടി രൂപയായിരുന്നു.
- മുത്തൂറ്റ് ഫിനാൻസിന്റെ ഫ്രീ ഫ്ലോട്ട് (വ്യാപാരത്തിന് ലഭ്യമായ ഓഹരികൾ) 26.5 ശതമാനം മാത്രമാണ്.
- 2022 സെപ്റ്റംബർ 30 ന് അവസാനിച്ച ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് 902 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് പോലുള്ള വലിയ സ്വർണ്ണ വായ്പാ കമ്പനികളെ കേരളത്തിൽ നിന്നുള്ള വിപണിയിൽ ലിസ്റ്റ് ചെയ്ത ബാങ്കുകളുമായി താരതമ്യം ചെയ്യുമ്പോൾ എത്ര വലുതാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
കേരളത്തിൽ നിന്നുള്ള ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് (എസ്‌ഐബി), സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവയേക്കാൾ വളരെ കൂടുതലാണ് മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂല്യം അല്ലെങ്കിൽ വിപണി മൂലധനം എന്ന് മനസ്സിലാക്കുമ്പോൾ ആശ്ചര്യപ്പെടാം. ഏറ്റവും രസകരം, ഈ ബാങ്കുകൾ നാലെണ്ണവും ഒരുമിച്ച് കൂടിയാലും വിപണി മൂലധനത്തെ മുത്തൂറ്റ് ഫിനാൻസ് ഒരു കൊമ്പൻ തന്നെ!
മുത്തൂറ്റ് ഫിനാൻസ് ഓഹരി വിപണിയിൽ മികവ് പുലർത്തിയ ഒരു ദിവസത്തിലല്ല ഈ കണക്കുകൂട്ടൽ നടന്നത്. എന്നിരുന്നാലും, മുത്തൂറ്റ് ഫിനാൻസിന്റെ ഫ്രീ ഫ്ലോട്ട് (വ്യാപാരത്തിന് ലഭ്യമായ ഓഹരികൾ) 26.5 ശതമാനം മാത്രമാണെന്ന വസ്തുത ആരും കാണാതെ പോകരുത്, ശേഷിക്കുന്ന ഓഹരികൾ പ്രൊമോട്ടർമാരുടെ കൈവശമാണ്.
ബാങ്ക് നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് നീങ്ങുമ്പോൾ, മിക്ക ബാങ്കുകളും വ്യാഴാഴ്ച (ഡിസംബർ 15) 52 ആഴ്‌ചയിലെ ഉയർന്ന അല്ലെങ്കിൽ റെക്കോർഡ് വ്യാപാരം നടത്തുമ്പോൾ, മുത്തൂറ്റ് ഓഹരി ഇന്ന് എൻ എസ് ഇ-യിൽ ക്ലോസ് ചെയ്‌ത് 1,102.25 രൂപയിലാണ്; ഇത് അതിന്റെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വിലയായ 1,559.95.രൂപയുടെ 30 ശതമാനം കുറവാണ്.
ഇന്ന് (ഡിസംബർ 15) എൻഎസ്ഇയിൽ മുത്തൂറ്റ് ഫിനാൻസിന്റെ വിപണി മൂലധനം 44,012 കോടി രൂപയായിരുന്നപ്പോൾ, കേരളത്തിൽ നിന്നുള്ള നാല് ബാങ്കുകളുടേത് ഇപ്രകാരമായിരുന്നു: ഫെഡറൽ ബാങ്ക് (28,951 കോടി രൂപ); സിഎസ്ബി ബാങ്ക് (4,561 കോടി രൂപ); എസ്ഐബി (4,311 കോടി രൂപ), ധനലക്ഷ്മി ബാങ്ക് (635 കോടി രൂപ).
അതായത് ഈ നാല് ബാങ്കുകളുടെ മൊത്തം വിപണി മൂലധനം വെറും 38,458 കോടി രൂപയായി അവശേഷിക്കുന്നു, ഇത് ഇന്നത്തെ ക്ലോസിംഗ് വിലയിൽ കണക്കാക്കിയ മുത്തൂറ്റിന്റെ വിപണി മൂലധനത്തിന്റെ 87 ശതമാനമാണ്.
എന്നിരുന്നാലും, മുത്തൂറ്റ് ഫിനാൻസിന്റെ രണ്ടാം പാദ ലാഭം (FY23) കണക്കാക്കുമ്പോൾ അത്ര സാരമായ മേന്മ അവകാശപ്പെടാനില്ല; എന്നാലും, ഏതൊരു ബാങ്കിനേക്കാളും അതും ഉയർന്നതാണ്.
2022 സെപ്റ്റംബർ 30 ന് അവസാനിച്ച ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മുത്തൂറ്റ് ഫിനാൻസ് 902 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി; അതേസമയം, നാല് ബാങ്കുകളും ചേർന്ന് നേടിയ ലാഭം 1,064 കോടി രൂപയായിരുന്നു. ഇതിൽ 704 കോടി രൂപ അറ്റാദായം രേഖപ്പെടുത്തി മുൻപന്തിയിൽ വന്നത് ഫെഡറൽ ബാങ്കാണ്.