10 Jun 2023 10:14 AM GMT
കോഹ്‌ലിയുടെ നിക്ഷേപമുള്ള ഗോ ഡിജിറ്റിന് ഇന്‍ഷ്വറന്‍സ് ബിസിനസ് ചെയ്യാന്‍ അനുമതി
MyFin Desk
Summary
- ഈ വര്‍ഷം ഐആര്‍ഡിഎഐ ലൈസന്‍സ് നല്‍കുന്ന നാലാമത്തെ സ്ഥാപനമാണ് ഗോ ഡിജിറ്റ്
- 2015-ല്‍ സ്ഥാപിതമായതാണ് ഗോ ഡിജിറ്റ്. കമ്പനി
- ഏറ്റവും പുതിയ ധനസമാഹരണ യജ്ഞത്തില്‍ 400 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചിരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്കും ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയ്ക്കും നിക്ഷേപമുള്ള ഗോ ഡിജിറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ് ലിമിറ്റഡിന് ഇന്ത്യയില്‍ ലൈഫ് ഇന്‍ഷ്വറന്‍സ് ബിസിനസ് ചെയ്യാനുള്ള ലൈസന്‍സ് ഇന്‍ഷ്വറന്‍സ് റഗുലേറ്ററി ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നല്‍കി.
കനേഡിയന്‍ ശതകോടീശ്വരന്‍ പ്രേം വാട്സയും വ്യവസായ പ്രമുഖനായ കാമേഷ് ഗോയലും പ്രമോട്ട് ചെയ്യുന്ന കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഫെയര്‍ഫാക്‌സ് ഗ്രൂപ്പ്. ഈ ഗ്രൂപ്പിന്റെ പിന്തുണയുള്ളവരാണ് ഗോ ഡിജിറ്റ്.
ലൈഫ് ഇന്‍ഷ്വറന്‍സ് ബിസിനസ് ചെയ്യാന്‍ ഈ വര്‍ഷം ഐആര്‍ഡിഎഐ ലൈസന്‍സ് നല്‍കുന്ന നാലാമത്തെ സ്ഥാപനമാണ് ഗോ ഡിജിറ്റ്.
ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷ്വറന്‍സിന്റെ ഉപസ്ഥാപനമാണ് ഗോ ഡിജിറ്റ് ലൈഫ് ഇന്‍ഷ്വറന്‍സ്.
ഗോ ഡിജിറ്റ് മോട്ടോര്‍ ഇന്‍ഷ്വറന്‍സ്, ആരോഗ്യ ഇന്‍ഷ്വറന്‍സ്, യാത്രാ ഇന്‍ഷ്വറന്‍സ്, പ്രോപ്പര്‍ട്ടി ഇന്‍ഷ്വറന്‍സ്, മറൈന്‍ ഇന്‍ഷ്വറന്‍സ്, ലയബിലിറ്റി ഇന്‍ഷ്വറന്‍സ് (liability insurance), മറ്റ് ഇന്‍ഷ്വറന്‍സ് ഉല്‍പ്പന്നങ്ങള്‍ എന്നിവയും വാഗ്ദാനം ചെയ്യുന്നുണ്ട്.
2015-ല്‍ സ്ഥാപിതമായതാണ് ഗോ ഡിജിറ്റ്. കമ്പനി അതിന്റെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് എത്തിക്കാന്‍ അത്യാധുനിക സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പൂര്‍ണമായും ക്ലൗഡില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ ഇന്‍ഷുറര്‍മാരില്‍ ഒരാളാണ് ഗോ ഡിജിറ്റ്.
ഇന്ത്യന്‍ ലൈഫ് ഇന്‍ഷുറന്‍സ് വിപണിയുടെ കോംപൗണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് (compound annual growth rate-CAGR) 2022-2027 നും ഇടയില്‍ 12.5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മെയ് മാസം നടന്ന ഏറ്റവും പുതിയ ധനസമാഹരണ യജ്ഞത്തില്‍ 400 മില്യണ്‍ യുഎസ് ഡോളര്‍ സമാഹരിച്ചിരുന്നു ഡിജിറ്റ്.