1 Feb 2022 6:09 AM GMT
Summary
നടപ്പു പാദത്തില്‍, ഡിജിറ്റല്‍ സാമ്പത്തിക സേവന സ്ഥാപനമായ പേടിഎമ്മിന് പേയ്മെന്റുകളില്‍ നിന്നുള്ള വരുമാനം ഏകദേശം 140 മില്യണ്‍ ഡോളര്‍ (ഏകദേശം 1,034 കോടി രൂപ) ആകുമെന്ന് പ്രതീക്ഷ. വാര്‍ഷികാടിസ്ഥാനത്തില്‍ 50-60% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ബുധനാഴ്ച അറിയിച്ചു. ബിസിനസ്സിന്റെ അടുത്ത ചുവട് എന്നത് വായ്പ നല്‍കലാണ്. നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന നിലയില്‍ അനുവദിക്കാവുന്ന പരാമാവധി വായ്പകളുടെ എണ്ണം തങ്ങള്‍ മറികടന്നതായി ഐ എ എം എ ഐ ഇന്ത്യ ഡിജിറ്റല്‍ ഉച്ചകോടിയില്‍, […]
നടപ്പു പാദത്തില്‍, ഡിജിറ്റല്‍ സാമ്പത്തിക സേവന സ്ഥാപനമായ പേടിഎമ്മിന് പേയ്മെന്റുകളില്‍ നിന്നുള്ള വരുമാനം ഏകദേശം 140 മില്യണ്‍ ഡോളര്‍ (ഏകദേശം 1,034 കോടി രൂപ) ആകുമെന്ന് പ്രതീക്ഷ.
വാര്‍ഷികാടിസ്ഥാനത്തില്‍ 50-60% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ ബുധനാഴ്ച അറിയിച്ചു.
ബിസിനസ്സിന്റെ അടുത്ത ചുവട് എന്നത് വായ്പ നല്‍കലാണ്. നോണ്‍-ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനി എന്ന നിലയില്‍ അനുവദിക്കാവുന്ന പരാമാവധി വായ്പകളുടെ എണ്ണം തങ്ങള്‍ മറികടന്നതായി ഐ എ എം എ ഐ ഇന്ത്യ ഡിജിറ്റല്‍ ഉച്ചകോടിയില്‍, പേടിഎം സ്ഥാപകനും സി ഇ ഒ-യുമായ വിജയ് ശേഖര്‍ ശര്‍മ്മ അറിയിച്ചു.
'തങ്ങള്‍ ഒരു പേയ്മെന്റ് കമ്പനിയാണ്, വായ്പ നല്‍കുന്നതിലൂടെ കൃത്യമായ വരുമാനം ലഭിക്കുന്നു. നിരന്തരമായ ഈ പ്രക്രിയയിലൂടെ കമ്പനി വളരുന്നു. "ഈ പാദത്തില്‍, പേയ്മെന്റുകളില്‍ നിന്നുള്ള $100 മില്യണ്‍ (739 കോടി രൂപ) വരുമാനത്തെക്കുറിച്ചാണ് തങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്, ശര്‍മ്മ പറഞ്ഞു.
ഇടപാടുകളില്‍ നിന്നുള്ള ലാഭം ഏകദേശം 10% ആണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ബജാജ് ഫിനാന്‍സിനെക്കാള്‍ കൂടുതല്‍ വായ്പകള്‍ പേ ടി എം ഇപ്പോള്‍ നല്‍കുന്നുണ്ടെന്നുള്ള കണക്കുകള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ കാലയളവില്‍ 2,180 കോടി രൂപയുടെ 44 ലക്ഷം വായ്പകള്‍ വിതരണം ചെയ്തതായി റെഗുലേറ്ററി ഫയലിംഗില്‍ കമ്പനി വെളിപ്പെടുത്തി. ഒരു വര്‍ഷം മുമ്പ് വരെയുള്ള കണക്കുകളുടെ നാലിരട്ടിയിലേറെയാണ് ഇപ്പോഴത്തെ കണക്ക്.
കഴിഞ്ഞ വര്‍ഷം ഇത് 470 കോടി രൂപയുടെ 8.81 ലക്ഷം വായ്പകളായിരുന്നു.