image

19 Jun 2024 6:52 AM GMT

Industries

ഫെറാറിയുടെ ആദ്യത്തെ ഇലക്ട്രിക് കാറിന് 5,00,000 ഡോളറില്‍ കൂടുതല്‍ വിലയിട്ടേക്കും

MyFin Desk

Ferraris first electric car could cost more than $500,000
X

Summary

  • ആഡംബര വാഹന നിര്‍മ്മാതാവ് ഒരു പ്ലാന്റ് തുറക്കാന്‍ തയ്യാറെടുക്കുന്നു
  • ഉല്‍പ്പാദനം മൂന്നിലൊന്ന് വരെ വര്‍ദ്ധിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്
  • ഫെറാറി അടുത്ത വര്‍ഷം അവസാനം ഇലക്ട്രിക് കാര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്


ഫെറാറിയുടെ ആദ്യത്തെ ഇലക്ട്രിക് കാറിന് കുറഞ്ഞത് 5,00,000 യൂറോ ചിലവാകുമെന്ന് വിദഗ്ദര്‍. ആഡംബര വാഹന നിര്‍മ്മാതാവ് ഒരു പ്ലാന്റ് തുറക്കാന്‍ തയ്യാറെടുക്കുന്നതായും ഉല്‍പ്പാദനം മൂന്നിലൊന്ന് വരെ വര്‍ദ്ധിപ്പിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന ശബ്ദമുള്ള പെട്രോള്‍ എഞ്ചിനുകള്‍ക്ക് പേരുകേട്ട ഇറ്റാലിയന്‍ ബ്രാന്‍ഡായ ഫെറാറി, അടുത്ത വര്‍ഷം അവസാനം ഇലക്ട്രിക് കാര്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വന്‍തോതിലുള്ള വിപണി എതിരാളികള്‍ ഇലക്ട്രിക്ക് വാഹനനങ്ങള്‍ വെട്ടിക്കുറയ്ക്കുമ്പോഴും, അതിസമ്പന്നരായ ഡ്രൈവര്‍മാര്‍ അതിന് തയ്യാറാണെന്ന ആത്മവിശ്വാസം കമ്പനിക്കുണ്ട്.

ഈ വര്‍ഷം ആദ്യ പാദത്തില്‍ പുറത്തിറക്കിയ ഫെറാറിയുടെ ഏകദേശം 350,000 യൂറോയുടെ ശരാശരി വില്‍പ്പന വിലയേക്കാള്‍ വളരെ കൂടുതലാണ് ഇവി വില. കുറഞ്ഞ എക്സ്‌ക്ലൂസീവ് സെഗ്മെന്റില്‍, പോര്‍ഷെയുടെ ഇലക്ട്രിക് ടെയ്കാന്‍ ഏകദേശം 1,00,000 യൂറോയില്‍ ആരംഭിക്കുന്നു.

ഫാക്ടറി ആരംഭിക്കുക എന്നത് കമ്പനിയുടെ ധീരമായ നീക്കമാണ്. കഴിഞ്ഞ വര്‍ഷം 14,000 ല്‍ താഴെ കാറുകള്‍ ഫെറാറി വിതരണം ചെയ്തു. ഇത് ഒടുവില്‍ ഉല്‍പ്പാദന ശേഷി 20,000 ആയി ഉയരാന്‍ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്.